തലശ്ശേരി: സ്റ്റേറ്റ് ബേങ്ക്ഓഫ് ഇന്ത്യയുടെ സാമൂഹ്യ ക്ഷേമ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരി ജനറല്‍ ഹോസ്പിറ്റലിലേക്ക് 5വീല്‍ചെയറുകളും 5 സ്‌ട്രെച്ചറുകളും നല്‍കി. തലശ്ശേരി ജനറല്‍ ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ എസ്ബിഐ റീജ്യണല്‍ മാനേജര്‍ പി.കെ.രാമന്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.രാജീവിന് ഇവ കൈമാറി. എസ്ബിഐ തലശ്ശേരി ബ്രാഞ്ച് അസി.ജനറല്‍ മാനേജര്‍ മോഹനന്‍, എസ്ബിഎസ്യു ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എ.രാഘവന്‍ എന്നിവര്‍ സംസാരിച്ചു.
















