കണ്ണൂര്‍: ഈ വര്‍ഷത്തെ കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള ഇന്നും നാളെയും മറ്റന്നാളുമായി കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സബ്ജൂനിയര്‍ വിഭാഗം മുതല്‍ സീനിയര്‍ വിഭാഗം വരെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ നടത്തും. 15 സബ് ജില്ലകളില്‍ നിന്നും കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനില്‍ നിന്നും സായി തലശ്ശേരിയില്‍ നിന്നുമായി 90 ഇനങ്ങളിലായി 2456 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കും. ഇന്ന് രാവിലെ 8 മണിക്ക് കണ്ണൂര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വസന്തന്‍ പതാക ഉയര്‍ത്തും. 10 മണിക്ക് എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി.സമീര്‍ അദ്ധ്യക്ഷത വഹിക്കും. സമാപന സമ്മേളനം 28ന് വൈകുന്നേരം 4 മണിക്ക് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വസന്തന്‍, ഡിഇഒ യു.കരുണന്‍, പി.പി.മുഹമ്മദലി, ഷാജു ജോസഫ്, പി.ഇബ്രാഹിംകുട്ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















