Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം കടലാസില്‍; ശബരിമലയില്‍ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ ഉണ്ടാവില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2015, 09:39 pm IST
inTravel

ശബരിമല: പമ്പമുതല്‍ സന്നിധാനം വരെ ഇരുപതോളം എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ ആരം‘ഭിക്കുമെന്ന ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന്റെ പ്രഖ്യാപനത്തില്‍നിന്നും ആരോഗ്യവകുപ്പ് പിന്മാറുന്നു. ഒരു ഡോക്ടറും നഴ്‌സും കുറഞ്ഞത് രണ്ട് സഹായികളും അടങ്ങുന്ന മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ആവശ്യത്തിന് ഡോക്ടറന്മാരില്ലെന്ന കാരണത്തില്‍ മെഡിക്കല്‍ കെയര്‍ യൂണിറ്റുകളെ ഓക്‌സിജന്‍ പാര്‍ലറുകളാക്കി മാറ്റാനാണ് ആരോഗ്യവകുപ്പിന്റെ പുതിയ നീക്കമെന്നാണ് സൂചന.

പമ്പ മുതല്‍ സന്നിധാനം വരെ പതിനെട്ടോളം ഒക്‌സിജന്‍ പാര്‍ലറുകള്‍ ആരോഗ്യവകുപ്പ് ഇതിന്റെ ഭാഗമായി തുറന്നിട്ടുണ്ട്. പുതിയ പാര്‍ലറുകളില്‍ ഒരു നഴ്‌സിംഗ് വിദ്യാര്‍ത്ഥിയും 2 സന്നദ്ധസേവകരും മാത്രമാണ് ആകെ സേവനത്തിനായി ഉണ്ടാവുക. തത്വത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ പമ്പ മുതല്‍ സന്നിധാനം വരെ ഉണ്ടായിരുന്ന അതേ ഓക്‌സിജന്‍ പാര്‍ലറുകള്‍ മാത്രമാവും ഉണ്ടാവുക. മലകയറുമ്പോള്‍ ഉണ്ടാകുന്ന ദേഹാസ്സ്വാസ്ഥ്യം, ഹൃദയാഘാതം തുടങ്ങിയ രോഗലക്ഷണങ്ങള്‍ കാട്ടുന്ന രോഗികളെ കെയര്‍യൂണിറ്റുകളില്‍ എത്തിച്ച് ഇസിജി, രക്തസമ്മര്‍ദ്ദം എന്നിവ പരിശോധിച്ച് പ്രഥമിക ചികിത്സ നല്‍കാന്‍ മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ക്ക് ആകുമായിരുന്നു.

എന്നാല്‍ ഒക്‌സിജന്‍ പാര്‍ലറുകളില്‍ ഓക്‌സിജന്‍ നല്‍കുകയല്ലാതെ മറ്റ് പരിശോധനകള്‍ ഒന്നും സാദ്ധ്യമാകില്ല. നീലിമല ബോട്ടം, നീലിമല -2, നീലിമല-3, നീലിമല ടോപ്പ്, അപ്പാച്ചിമേട് താഴ്‘ഭാഗം, അപ്പാച്ചിമേട് മിഡില്‍, അബ്ബാസ്‌ക്യാമ്പ് ഷെഡ്, അപ്പാച്ചിമേട് മുകളില്‍, ലക്ഷമി ഹോസ്പിറ്റല്‍, ശബരിപീഠം, മരക്കൂട്ടം, ശരംകുത്തി താഴ്ഭാഗം, ശരംകുത്തി മുകളില്‍, ചരല്‍മേട് മുകളില്‍, ചരല്‍മേട് താഴ്ഭാഗം, മടുക്ക, ചെളിക്കുഴി തുടങ്ങി 17 കേന്ദ്രങ്ങളിലാണ് മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് ഒക്‌സിജന്‍ പാര്‍ലറുകള്‍ തുടങ്ങിയിട്ടുള്ളത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന നിരവധി അയ്യപ്പ‘ഭക്തന്‍മാര്‍ മലകയറ്റത്തിനിടെ കുഴഞ്ഞു വീഴുക പതിവാണ്. കഴിഞ്ഞവര്‍ഷം അമ്പതോളം തീര്‍ത്ഥാടകരാണ് ശബരിമലയിലും പമ്പയിലുമായി കുഴഞ്ഞുവീണ് മരിച്ചത്. ഈ തീര്‍ത്ഥാടനകാലം ആരംഭിച്ചതിനുശേഷം സന്നിധാനത്ത് കുഴഞ്ഞുവീണ രണ്ടുപേര്‍ മരിച്ചിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുന്ന അയ്യപ്പന്മാര്‍ക്ക് പ്രഥമ ശ്രുശ്രൂഷ നല്‍കി എത്രയും വേഗം സമീപ ആശുപത്രികളില്‍ എത്തിച്ചാല്‍ പലരുടെയും ജീവന്‍ രക്ഷിക്കാനാകും.

പക്ഷേ ഓക്‌സിജന്‍ പാര്‍ലറുകളില്‍ പ്രാഥമിക ചികിത്സ നല്‍കാന്‍ കഴിയില്ല. ഇത് പരിഹാരമായാണ് എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ എന്ന ആശയം ഉദിച്ചത്. ഇതിനായി ഏതാനും ഹൗസ് സര്‍ജന്മാര്‍ക്കും വാളണ്ടിയര്‍മാര്‍ക്കും പരിശീലനവും നല്‍കിയിരുന്നു. എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ക്ക് സഹായവുമായി നിരവധി സന്നദ്ധ സംഘടനകളും മുന്നോട്ട് വന്നിട്ടുണ്ട്. പക്ഷേ ആരോഗ്യവകുപ്പിന്റെ അനാസ്ഥമൂലം പദ്ധതി അവതാളത്തിലാകുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

Kerala

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Kerala

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

India

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.