ഭാരതത്തിലെപോലെ ലോകത്ത് വേറെ ഒരു രാജ്യത്തും കാണില്ല ഒരു പ്രധാനമന്ത്രിയുടെ എത്ര നല്ല കാര്യങ്ങള്‍ വന്നാലും ഇത്ര മോശമായി പ്രതികരിക്കുന്ന ആളുകളെ. ഇത്തരക്കാര്‍ക്കായി പൊന്നുകൊണ്ട് പുളിശ്ശേരി ഉണ്ടാക്കി കൊടുത്താലും അവര്‍ വിമര്‍ശിച്ചുകൊണ്ടിരിക്കും. ഇതിലും വലിയ വിമര്‍ശനങ്ങള്‍ വന്നിട്ടും അതിനെയെല്ലാം അതിജീവിച്ച് അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രി പദം വരെയെത്തി. നരേന്ദ്രമോദി എന്നത് ഒരു പാര്‍ട്ടിയുടെയോ ഒരു വിഭാഗം ആള്‍ക്കാരുടെയോ പ്രതിനിധിയല്ല, നൂറ്റിയമ്പത്‌കോടിയില്‍പരം വരുന്ന ഒരു ജനാധിപത്യ രാജ്യത്തിന്റെ ജനങ്ങള്‍ തിരഞ്ഞെടുത്ത ഭാരതത്തിന്റെ പ്രധാനമന്ത്രിയാണെന്ന് ഇവര്‍ ഓര്‍ക്കേണ്ടതാണ്.
അജയകുമാര്‍ പള്ളിക്കല്‍
മൂന്നാം ലോകമഹായുദ്ധത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന ലോകത്തിനുമുമ്പില്‍ നമ്മുടെ പ്രസിഡന്റ് ചൂണ്ടിക്കാണിച്ചത് ഭാരതീയ സംസ്‌കാരമാണ്. അതെ, നമ്മുടെ ഇടതുപക്ഷ സഖാക്കളോടും ചുംബനസമര ആഘോഷക്കാരോടും പശുവിനെ ദൈവമായി കാണുന്ന സംസ്‌കാരത്തെ കളിയാക്കുന്നവരോടും രാഷ്‌ട്രപതി പറഞ്ഞത് ഭാരതീയ സംസ്‌കാരത്തെ മാതൃകയാക്കാനാണ്. സര്‍വ്വസംഗ പരിത്യാഗികളും ഗുരുജനങ്ങളും പകര്‍ന്നുതന്ന ആ മഹത്തായ സംസ്‌കാരം. അതിനെ മാതൃകയാക്കാന്‍.
റിജു
















