Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പരമ്പരാഗത തൊഴിലുകാര്‍ക്ക് പാക്കേജ് വേണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2015, 09:46 pm IST
inVicharam

കേരളത്തിലെ മാറിമാറി ഭരിച്ച മുന്നണി സര്‍ക്കാരുകള്‍ ഭൂരിപക്ഷ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുംഎന്ന ധാരണയിലാണ് ഇതുവരെ നാം ക്ഷമിച്ചിരുന്നത്. അതുണ്ടായില്ല. ഈ സാഹചര്യത്തില്‍ ഒരു മുന്നാം ബദല്‍ രാഷ്‌ട്രീയത്തിലൂടെ മാത്രമേ ഭൂരിപക്ഷ സമൂഹത്തിന് നീതി ലഭിക്കൂ എന്ന് ഉറപ്പാണ്. സമത്വ മുന്നേറ്റ യാത്ര മൂന്നാം ബദലിന്റെ മുന്നൊരുക്കമാണ്.

പിന്നോക്ക ജനവിഭാഗങ്ങളുടെ അടിസ്ഥാന വിഷയങ്ങള്‍ വസ്തുതാപരമായി വിലയിരുത്തപ്പെടണം.സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ സ്ഥിതിവിവര ശേഖരണം നടത്തേണ്ടതുണ്ട്. നിലവില്‍ സംവരണം എന്ന ആനുകൂല്യം നല്‍കുന്നു എന്നതുമാത്രമാണ് ആശ്വാസം.  എന്നാല്‍ അതിലൂടെ ലഭിക്കുന്ന ഏതാനും ചില തസ്തികകള്‍ അല്ലാതെ പിന്നോക്ക സമൂഹങ്ങളുടെ തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിന് സംവിധാനങ്ങള്‍ ഒന്നും ഇല്ല. പരമ്പരാഗതതൊഴില്‍ മേഖലയുടെ തകര്‍ച്ച പിന്നോക്കവിഭാഗങ്ങളുടെ സാമ്പത്തിക നിലയെ പരിതാപകരമാക്കി.

പുറംരാജ്യങ്ങളില്‍ ഉണ്ടായ തൊഴില്‍ അവസരങ്ങള്‍ നേടിയെടുക്കുന്നതിന് ആവശ്യമായ വിദ്യാഭ്യാസ പുരോഗതി പിന്നോക്ക സമൂഹങ്ങള്‍ക്കില്ല. സാക്ഷരതകൊണ്ടുമാത്രം പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ കഴിയില്ല.  ഗുണനിലവാരമുളള വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, സാങ്കേതികവിദ്യാഭ്യാസം എന്നിവയിലൂടെ പിന്നോക്ക സമൂഹങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കപ്പെട്ടതോടെ  അടിസ്ഥാനജനവിഭാഗങ്ങള്‍ക്ക് ഗുണമേന്മയുളള വിദ്യാഭ്യാസം അന്യമായി.  അതുകൊണ്ടുതന്നെ  സാങ്കേതിക വിദ്യാഭ്യാസരംഗത്ത് കേരളം വലിയ കുതിച്ചുചാട്ടം നടത്തിയിട്ടും പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് അവസരം ഉണ്ടായില്ല.

എന്‍ജിനീയറിംഗ്, മെഡിക്കല്‍ വിദ്യാഭ്യാസമേഖലകളില്‍ സംവരണത്തിലൂടെ ലഭിക്കുന്ന അവസരങ്ങള്‍ മാത്രമാണ്  അടിസ്ഥാനജന വിഭാഗങ്ങള്‍ക്ക്  ലഭിക്കുന്നത്.  ഈ അവസ്ഥ മാറണം.  അതുകൊണ്ട് തന്നെ പിന്നോക്ക ജനവിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ പഠിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സമഗ്രവികസനത്തിനുളള പാക്കേജ് പ്രഖ്യാപിക്കുന്നതിനും നടപടികള്‍ ഉണ്ടാവണം. മുസ്ലിം ന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി  നിയോഗിച്ച സച്ചാര്‍ കമ്മിറ്റി മാതൃകയില്‍ ഒരു സമിതിയെ നിയോഗിച്ച് അതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് സമത്വ മുന്നേറ്റയാത്ര ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുകയാണ്.

കേരള സര്‍ക്കാര്‍ 2011-ല്‍ പ്രസിദ്ധീകരിച്ച പട്ടികജാതി-പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ അടിസ്ഥാന വിവരശേഖരണം ഞെട്ടിപ്പിക്കുന്ന സാമൂഹിക-സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളെയാണ് തുറന്നുകാണിക്കുന്നത് (ഡേറ്റാ പ്രോസസിംഗ് സെന്റര്‍, തിരുവനന്തപുരം, 2011).  സംസ്ഥാനത്തെ ആകെ 5,58,231 പട്ടികജാതിവീടുകളില്‍ 1,23,871 വീടുകള്‍ ഒറ്റമുറിമാത്രമുളള 40 ച.മീറ്ററില്‍ കുറഞ്ഞ വിസ്തീര്‍ണ്ണമുളളവയാണ്.  88,333 വീടുകളില്‍ ഇനിയും വൈദ്യുതി എത്തിയിട്ടില്ല.  കക്കൂസ് സൗകര്യം ഇല്ലാത്ത വീടുകള്‍ 68,685 ആണ്.  കാര്‍ഷികമേഖലയില്‍ പണി എടുക്കുന്നവര്‍ 5.21 ലക്ഷമാണ്.  സ്ഥിരവരുമാനമുളളവര്‍ 51,000 മാത്രമാണുളളത്.  സര്‍ക്കാര്‍മേഖലയിലെ സംവരണത്തിലൂടെ ലഭിക്കുന്ന ജോലി ഒഴിച്ച് മറ്റൊന്നും അവര്‍ക്കില്ല.  കര്‍ഷകര്‍, വ്യാപാരികള്‍-വ്യവസായികള്‍, ഗള്‍ഫിലെ തൊഴില്‍ അവസരം തേടുന്നവര്‍ എന്നീ വിഭാഗങ്ങളില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്ല.  എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഒന്നും അവര്‍ക്കില്ല.

ഈ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ മുസ്ലിം പ്രശ്‌നം പഠിക്കാന്‍ വേണ്ടി രൂപീകരിച്ച പാലൊളി മുഹമ്മദ് കുട്ടി കമ്മിറ്റിയുടെ മാതൃകയില്‍ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ച് പട്ടിക ജാതി-പട്ടികവര്‍ഗ്ഗ പാക്കേജ് പ്രഖ്യാപിക്കണമെന്ന് സമത്വമുന്നേറ്റയാത്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. ഒപ്പം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് തുല്യമായ തുക പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികള്‍ക്കും നല്‍കണം. പുറംരാജ്യങ്ങളിലെ തൊഴില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് സര്‍ക്കാര്‍ പരിശീലനവും സഹായവും നല്‍കണം.

സംഘടിതശക്തി അല്ലാത്തതുകൊണ്ട് പട്ടികജാതി-പട്ടികവര്‍ഗ്ഗ പ്രശ്‌നങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍പോലും ഇടംനേടുന്നില്ല എന്ന അവസ്ഥയും ശ്രദ്ധേയമാണ്. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഷയങ്ങള്‍ മുഴുവന്‍ ഹിന്ദുസമാജത്തിന്റെ വിഷയമായി ഏറ്റെടുക്കാന്‍ സമത്വമുന്നേറ്റയാത്ര പ്രതിജ്ഞാബദ്ധമാണ്.

രംഗനാഥമിശ്ര കമ്മീഷന്‍ ശുപാര്‍ശ തള്ളിക്കളയണം

പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും കേന്ദ്ര-സംസ്ഥാന സര്‍വ്വീസുകളിലും നിലവിലുള്ള പട്ടികജാതിസംവരണംഅട്ടിമറിക്കാന്‍ ശക്തമായ ശ്രമം നടക്കുന്നു. മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ നിയോഗിച്ച രംഗനാഥമിശ്ര കമ്മീഷന്‍ 1950-ലെ എസ്‌സി/എസ്ടി ഓര്‍ഡര്‍3-ാം ഖണ്ഡിക ഭേഗതിചെയ്ത് ദളിത് മുസ്ലിംങ്ങളെയും ദളിത് ക്രിസ്ത്യാനികളെയും കൂടി ഉള്‍പ്പെടുത്തി സംവരണാനുകൂല്യം നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിരിക്കുകയാണ്.  കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും രംഗനാഥ കമ്മീഷന്‍ റിപ്പോര്‍ട്ടിനെസ്വാഗതംചെയ്തത് ക്രിസ്ത്യന്‍, മുസ്ലിം പ്രീണന രാഷ്‌ട്രീയത്തിന്റെ ഭാഗമായാണ്.

ചരിത്രപരമായ കാരണങ്ങളാല്‍ നീതിനിഷേധിക്കപ്പെട്ട ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഭരണഘടന ഉറപ്പാക്കുന്ന സംരക്ഷണമാണ് പട്ടികജാതി-പട്ടിക വര്‍ഗ്ഗ സംവരണം. കേന്ദ്രസര്‍വ്വീസില്‍ പട്ടികജാതിക്കാര്‍ക്ക് 15 ശതമാനവും പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 7.5 ശതമാനവുമാണ് സംവരണം ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍കേരളത്തില്‍ അത് യഥാക്രമം എട്ട് ശതമാനവുംരണ്ട് ശതമാനവുമാണ്. എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് ലഭ്യമാകുന്ന ഏക അത്താണിയാണ് സംവരണം. എന്നാല്‍ കേരളത്തെ സംബന്ധിച്ച് വിദ്യഭ്യാസമേഖലയില്‍ബഹുഭൂരിപക്ഷവും സ്വകാര്യ എയ്ഡഡ്-അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ ആയതിനാല്‍ യാതൊരു തരത്തിലുള്ള സംവരണവും ലഭ്യമല്ല. പരിമിതമായ സര്‍ക്കാര്‍ സര്‍വ്വീസിലെ സംവരണമാണ് അട്ടിമറിക്കാന്‍ പോകുന്നത്. പരിവര്‍ത്തിത വിഭാഗങ്ങളെക്കൂടെ ഉള്‍പ്പെടുത്തി പട്ടികജാതിലിസ്റ്റ് വിപുലീകരിച്ചാല്‍ഹിന്ദുപട്ടികജാതിവിഭാഗങ്ങള്‍ പൂര്‍ണമായും പുറത്താക്കപ്പെടും. മാത്രമല്ല, പാര്‍ലമെന്റിലും സംസ്ഥാന നിയസഭകളിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും നിലവിലുള്ള സംവരണ സീറ്റുകള്‍ അട്ടിമറിക്കപ്പെടും. ഇത് ദൂരവ്യാപകമായ ഫലം ഉളവാക്കും. ഈ സാഹചര്യത്തില്‍ സംഘടിത വോട്ടിനുമുന്നില്‍ തലകുനിക്കുന്ന ഇടതു-വലതു മുന്നണികളുടെനയം എതിര്‍ക്കപ്പെടേണ്ടതുണ്ട്.

സമത്വമുന്നേറ്റയാത്രരംഗനാഥമിശ്ര കമ്മീഷന്റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും നിലവിലുള്ള പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണം അതേപടിതുടരണമെന്നും അവശ്യപ്പെടുകയാണ്. പട്ടികജാതി സംവരണത്തിന്റെ പരിധിയില്‍മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പരിവര്‍ത്തിത വിഭാഗങ്ങളെയും ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം പൂര്‍ണ്ണമായും തള്ളികളയണമെന്നും ആവശ്യപ്പെടുന്നു. സിപിഎം, കോണ്‍ഗ്രസ് തുടങ്ങിയ തുടങ്ങിയ പാര്‍ട്ടികള്‍ രംഗനാഥമിശ്ര കമ്മീഷന്‍ ശുപാര്‍ശകളെ തള്ളിപ്പറയണം. ന്യൂനപക്ഷ പ്രീണനരാഷ്‌ട്രീയത്തിന്റെ താല്‍പ്പര്യത്തിനായിപാവപ്പെട്ട പട്ടികജാതി-പട്ടികവര്‍ക്ഷക്കാരന്റെഅടിസ്ഥാന അവകാശങ്ങള്‍ ചവിട്ടിമെതിക്കാന്‍ ‘ഭൂരിപക്ഷസമൂഹം ഇനി അനുവദിക്കില്ല. നമ്പൂതിരി മുതല്‍നായാടിവരെയുള്ള ഹിന്ദുസമൂഹം പട്ടികജാതി-പട്ടികവര്‍ഗ്ഗ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി നിലകൊള്ളും എന്നും ഇവിടെപ്രഖ്യാപിക്കുകയാണ്.

കേരളം ഒരു ഭാഗത്ത് സമ്പന്നതകൊണ്ട് വീര്‍പ്പുമുട്ടുമ്പോള്‍ വലിയൊരു വിഭാഗം സ്വയംതൊഴില്‍ ചെയ്ത് ജീവിച്ചിരുന്ന ജനങ്ങള്‍ ഇന്ന് പട്ടിണിയിലാണ്.

സ്വര്‍ണ്ണപണി, കൈത്തറി, നെയ്ത്, ബീഡിനിര്‍മ്മാണം, മണ്‍പാത്രനിര്‍മ്മാണം, മത്സ്യബന്ധനം, മറ്റ് കൈത്തൊഴില്‍ തുടങ്ങിയവ ചെയ്തിരുന്ന സമുദായങ്ങള്‍ എല്ലാം ഇന്ന് ദരിദ്രജീവിതമാണ് നയിക്കുന്നത്. ഉദാഹരണത്തിന് ഒരുഭാഗത്ത് കേരളത്തില്‍ സ്വര്‍ണ്ണ വ്യാപാരം വളര്‍ന്നപ്പോള്‍ സ്വര്‍ണ്ണതൊഴിലാളികള്‍ പട്ടിണി കിടക്കുകയാണ്. അവരുടെ പ്രശ്‌നങ്ങള്‍ പറയാന്‍ ഇവിടെ ആളില്ല. പരമ്പരാഗത തൊഴില്‍ ചെയ്തുവന്നവര്‍ ക്രമേണ ചെറിയ ജാതിവിഭാഗങ്ങളായി മാറി. ജനാധിപത്യ ഭരണം വന്നതോടെ വോട്ടുബാങ്കുമായി വന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ മത്സരിച്ചു. അസംഘടിതരായ ചെറിയ ജാതിവിഭാഗങ്ങളില്‍പ്പെട്ടവര്‍ അവഗണനകൊണ്ട് സഹികെട്ട് ആത്മഹത്യ ചെയ്യുന്ന സാഹചര്യമാണിവിടെ. യന്ത്രവല്‍ക്കരണം വന്നതോടെ തൊഴില്‍ നഷ്ടപ്പെട്ട സ്വര്‍ണ്ണ തൊഴിലാളികളില്‍ ആത്മഹത്യാപ്രവണത ഏറിവരുന്നതായി ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

പലരും ഓട്ടോറിക്ഷ ഓടിച്ചും മറ്റു തൊഴിലുകള്‍ ചെയ്തുമാണ് ഇന്ന് ജീവിക്കുന്നത്.

പരമ്പരാഗത തൊഴില്‍ ചെയ്തിരുന്ന ചെറുജാതി വിഭാഗങ്ങള്‍ക്ക് യന്ത്രവല്‍ക്കരണയുഗത്തില്‍ പിടിച്ചുനില്‍ക്കുന്നതിന് കഴിയാതെ പോയി. സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ ഈ വിഭാഗങ്ങളെ മതിയായ പരിശീലനം നല്‍കി കാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ പ്രാപ്തമാക്കാമായിരുന്നു. തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങള്‍ പരമ്പരാഗത തൊഴില്‍ ചെയ്യുന്നവര്‍ക്ക് നിരവധി പദ്ധിതകള്‍ ആവിഷ്‌കരിക്കുകയുണ്ടായി. എന്നാല്‍ കേരളത്തില്‍ ന്യൂനപക്ഷ സമ്മര്‍ദ്ദ രാഷ്‌ട്രീയത്തില്‍ ചെറിയ ജാതിവിഭാഗങ്ങളുടെ പ്രശ്‌നം മുഖ്യധാരാ രാഷ്‌ട്രീയം അവഗണിച്ചു.

പരമ്പരാഗത മത്സ്യബന്ധന മേഖലയില്‍പോലും ഹിന്ദു അരയ(ധീവര) സമൂഹത്തിന് ഏറെ വെല്ലുവിളികളുണ്ട്. അവിടെയും മതവിവേചനം കാണാം. ഈ അവസ്ഥ മാറണം. ഹിന്ദുക്കള്‍ ഒന്നായി നിന്നാലെ ഈ അവഗണന മാറൂ.

പരമ്പരാഗത തൊഴില്‍ ചെയ്തിരുന്ന സമുദായങ്ങള്‍ക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് സമത്വമുന്നേറ്റയാത്ര ആവശ്യപ്പെടുകയാണ്.

വേണ്ടത് രണ്ടാം ഭൂപരിഷ്‌കരണം

കേരളത്തില്‍ പിന്നോക്കവിഭാഗങ്ങളെതെറ്റിദ്ധരിപ്പിച്ച് ഇടതുപക്ഷ പാര്‍ട്ടികള്‍ ഏറെപിന്തുണ നേടിയ വിഷയമാണ് ഭൂപരിഷ്‌ക്കരണം. യഥാര്‍ത്ഥത്തില്‍ ഹിന്ദുവഞ്ചനയുടെ ചരിത്രമാണ് ഭൂപരിക്ഷരണത്തിനുള്ളത്. അത് പരമ്പരാഗത ജന്മിത്വത്തെതകര്‍ത്തു. പക്ഷേ ആ സ്ഥാനത്ത് പുതിയ ജന്മിത്വത്തെ സൃഷ്ടിച്ചു. ”എക്കാലത്തും ഭൂപരിഷ്‌കരണത്തെശക്തമായി എതിര്‍ത്തുപോന്നത്കത്തോലിക്കാ സഭയാണ്.” 1954-ല്‍ പട്ടം താണുപ്പിള്ളയുടെസര്‍ക്കാര്‍ ഇന്ത്യയിലാദ്യമായി ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നു.

ഹിന്ദുക്കളിലെ ഈഴവര്‍ക്കും മറ്റു അവശ ജനവിഭാഗങ്ങള്‍ക്കും ഇതുമൂലം നേട്ടമുണ്ടാക്കാന്‍കഴിയുമായിരുന്നു. എന്നാല്‍ക്രിസ്ത്യന്‍ താല്‍പര്യം സംരക്ഷിക്കാന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും കോണ്‍ഗ്രസ്സും ഒരുപോലെ ആ നിയമത്തെ  എതിര്‍ത്തു. സാമ്പത്തികമായിപിന്നോക്കം നില്‍ക്കുന്ന അവശ ജനവിഭാഗങ്ങള്‍ കമ്മ്യൂണിസ്റ്റ്കാരെ വിട്ട് പട്ടം താണുപിള്ളയുടെ പിഎസ്പിയില്‍ ചേരുമോ എന്ന ഭയവും കമ്മ്യൂണിസ്റ്റുകാര്‍ക്കുണ്ടായിരുന്നു. (ഡോ.ഇ.ജെ. തോമസ്, കേരളത്തിന്റെ സമൂഹഘടനയും രൂപാന്താരവും, ഡി.സി.ബുക്ക്‌സ്- പേജ്-93). അക്കാലത്ത് ഭൂഉടമകളായ സിറിയന്‍ ക്രിസ്ത്യാനികള്‍ക്ക് കോണ്‍ഗ്രസില്‍ മേധാവിത്വം ഉണ്ടായിരുന്നു.തങ്ങളുടെ കൃഷിയിടങ്ങളില്‍ ജോലിചെയ്യുന്ന ഈഴവര്‍ക്കും മറ്റ് അവശവിഭാഗങ്ങള്‍ക്കും സഹായകമായ ഒരുനിലപാട് അവര്‍ കൈക്കൊണ്ടില്ല.

പട്ടത്തിന്റെമന്ത്രിസഭ വീഴുന്നതിനു ഇത് കാരണമാണ്. (അതേ പുസ്തകം പേജ്-93). പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റുകാര്‍ കൊണ്ടുവന്ന ഭൂപരിഷ്‌കരണ നിയമവും ക്രിസ്ത്യന്‍ താല്‍പര്യത്തിനുവേണ്ടി വെള്ളംചേര്‍ത്തു. കാത്തോലിക്കാസഭയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒത്തുകളിച്ചതിനാല്‍ നെല്ല്, തെങ്ങ് ഇവ ഒഴിച്ചുള്ള കൃഷികള്‍ ചെയ്യുന്ന ഭൂമികളെല്ലാം ഭൂപരിഷകരണ നിയമത്തില്‍ നിന്നും ഒഴിവാക്കി. അതായത് നെല്ല്, തെങ്ങ് കൃഷി ചെയ്യുന്ന ജന്മി ഇല്ലാതെയായി. കുരുമുളക്, ഏലം, റബ്ബര്‍ തുടങ്ങിയവ കൃഷിചെയ്യുന്നവര്‍ എസ്റ്റേറ്റ് ഉടമകളായി. അവര്‍ക്ക് ഭൂപരിഷ്‌ക്കരണവും ബാധകമാക്കിയില്ല. കൂടാതെ പില്‍ക്കാലത്ത് ലക്ഷക്കണക്കിനു ഏക്കര്‍ വനഭൂമി മലയോര കര്‍ഷകര്‍ക്ക് പതിച്ചുനല്‍കിയതും മതതാല്‍പര്യം മാനിച്ചാണ്. മുകളില്‍ സൂചിപ്പിച്ചതുപോലെ 1975-ല്‍ പാസാക്കിയ വനവാസികള്‍ക്ക് ഭൂമി തിരിച്ചുകൊടുക്കാനുള്ള നിയമം ഹൈക്കോടതി ഇടപെട്ടിട്ടും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

ഫലത്തില്‍ ഭൂപരിഷ്‌കരണത്തിലൂടെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ഒരു ഗുണവും കിട്ടിയില്ല. പട്ടികജാതി വിഭാഗങ്ങളെ കോളനികള്‍ സ്ഥാപിച്ച് മറ്റി പാര്‍പ്പിച്ചു. ശാരശരി പട്ടികജാതി കൂടുംബങ്ങള്‍ക്ക്മൂന്നു മുതല്‍ അഞ്ചുസെന്റ്വരെയാണ് ലഭിച്ചത്. അവര്‍ക്ക് ഇന്നും ഉറ്റവരുടെ മരണം ഉണ്ടാകുമ്പോള്‍ മൃതശരീരം സ്വന്തം വീടിനുള്ളില്‍ സംസ്‌കരിക്കേണ്ട ഗതികേടാണുള്ളത്. ഈ അവസ്ഥമാറണം. ഇന്ന് കേരളത്തിലെഒരു കുടുംബത്തിന്റെ ശരാശരി കൈവശ ഭൂമി ക്രസ്ത്യാനികള്‍ക്ക് 128 സെന്റ്, മുസ്ലിങ്ങള്‍ക്ക് 72 സെന്റുമാണ്. ഹിന്ദുക്കള്‍ക്ക്അത് 69 സെന്റാണ്. അതായത് സംസ്ഥാനത്തെന്യൂനപക്ഷ കുടുംബത്തിന്റെ ശരാശരി കൈവശ ഭൂമി 200 സെന്റാണെങ്കില്‍ (രണ്ട് എക്കര്‍) ഹിന്ദുവിന് അത് 69 സെന്റ് മാത്രമാണ്.

പട്ടികജാതിവിഭാഗങ്ങളുടെ കുടുബത്തിന്റെ ശരാശരി കേവലം 10 സെന്റാണ്. എന്നാല്‍ അവരില്‍ ബഹുഭൂരിപക്ഷത്തിനും മൂന്നുസെന്റ് മുതല്‍ അഞ്ചുസെന്റുവരെയാണ് കൈവശമുള്ളത്.

ഈ പശ്ചാത്തലത്തില്‍ നാണ്യവിളകള്‍ കൃഷി ചെയ്യുന്ന ഭൂമികൂടി ഉള്‍പ്പെടുത്തി പുതിയൊരു ഭൂപരിഷ്‌ക്കരണ നിയമം കൊണ്ടുവരണമെന്ന് സമത്വമുന്നേറ്റയാത്ര ആവശ്യപ്പെടുകയാണ്. 1975-ല്‍ കേരളനിയമ സഭ ഐക്യകണ്‌ഠേന പാസാക്കിയ ആദിവാസി ഭൂനിയമം എത്രയും പെട്ടന്ന് നടപ്പിലാക്കണം. പട്ടികജാതി വിഭാഗങ്ങളെ കോളനികളില്‍ നിന്നും മോചിപ്പിച്ച് സ്വതന്ത്രമായി വീടുവച്ച് ജീവിക്കാനുള്ള അവസരം സൃഷ്ടിക്കണം എന്നും സമത്വമുന്നേറ്റയാത്ര ആവശ്യപ്പെടുന്നു.

നാളെ: ഹിന്ദു സമൂഹത്തിനു വേണ്ടത് വിദ്യാഭ്യാസ നീതി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.