കണ്ണൂര്‍: കടാങ്കോട്ട് മാക്കം എന്ന ഡോക്യുഫിക്ഷന്റെ ആദ്യ പ്രദര്‍ശനം കണ്ണൂര്‍ സോന റസ്റ്റോറന്റിലെ എമറാള്‍ഡ് ഹാളില്‍ നടന്ന ചടങ്ങില്‍ ചാത്തോത്ത് കടാങ്കോട്ട് ബാലഗോപാലന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. കടാങ്കോട്ട് മാക്കം തെയ്യത്തിന്റെ കഥയും ചരിത്രവുമാണ് അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുഫിഷ്യനിലൂടെ ആവിഷ്‌ക്കരിക്കപ്പെടുന്നത്. മാക്കത്തിന്റെ യഥാര്‍ത്ഥ തറവാട്ടില്‍ നിന്നും ശേഖരിച്ച ചരിത്ര വസ്തുതകളുടെയും അതിനാധാരമായ സംഭവപരമ്പരകളുടെയും ചിത്രീകരണവും അതോടൊപ്പം തെയ്യത്തിന്റെ യഥാര്‍ത്ഥമായ ആവിഷ്‌ക്കാരവും ചേര്‍ന്ന ഡോക്യുഫിഷന്‍ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത് പാപ്പിനിശ്ശേരി സ്വദേശിനിയും അഭിഭാഷകയുമായ ശ്രീജ രാമചന്ദ്രന്‍ എന്ന ശ്രീ ആണ്. ശ്രീക്രിയേഷന്റെ ബാനറിലാണ് ഡോക്യുഫിഷ്യന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യപ്രദര്‍ശന ചടങ്ങില്‍ കരിവെള്ളൂര്‍ മുരളി, കെ.പി.കെ വെങ്ങര, സഹസംവിധായകന്‍ രമേഷ്.ടി.നമ്പ്യാര്‍, ഫിലിംചേമ്പര്‍ ജനറല്‍ സെക്രട്ടറി ഇ.എം.ഷാഫി എന്നിവര്‍ സംബന്ധിച്ചു. സംവിധായിക ശ്രീജ ഡോക്യുഫിഷന്‍ പരിചയപ്പെടുത്തി.
















