കണ്ണൂര്‍: കേരളാ സ്‌റ്റേറ്റ് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാരാലീഗല്‍ വാളണ്ടിയര്‍മാരുടെ അസോസിയേഷന്‍ രൂപീകരിച്ചു. നീതിനിഷേധിക്കപ്പെട്ട സാധാരണക്കാരുടെ വിഷയങ്ങള്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയില്‍ എത്തിക്കുന്നതിനും മീഡിയേഷനിലൂടെ പരാതിക്ക് പരിഹാരം കാണുന്നതിനും വാളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കുകയും നിയമ സാക്ഷരതാ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും അസോസിയേഷന്‍ തീരുമാനിച്ചു. മുന്‍പ് പാരാലീഗല്‍ വാളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചവര്‍ക്കും അസോസിയേഷനില്‍ അംഗമാകാം. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കും. പാരാവാളണ്ടിയര്‍മാരുടെ സഹകരണം വളര്‍ത്തുന്നതിനും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നതിനുമായിട്ടാണ് ഈ കൂട്ടായ്‌മ. അംഗമാകാന്‍ താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടുക. ഫോണ്‍: 9447146329.
















