Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കുപ്രചരണം നടത്തി കലാപത്തിന് സിപിഎം ശ്രമം: ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2015, 08:55 pm IST
inKannur

കണ്ണൂര്‍ ചിറക്കല്‍ കടലായിയില്‍ നടന്ന ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ്ഗിന്റെ സമാപനത്തോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ സംസാരിക്കുന്നു. സമീപം ആര്‍എസ്എസ് സഹപ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബാലറാം, പ്രാന്തീയ കാര്യകാരി സദസ്യന്‍ വല്‍സന്‍ തില്ലങ്കേരി എന്നിവര്‍

കണ്ണൂര്‍: ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ കണ്ണൂര്‍ സന്ദര്‍ശനത്തിന്റെ പേരില്‍ വ്യാജ വാര്‍ത്ത ചമച്ചും കുപ്രചരണങ്ങള്‍ നടത്തിയും സിപിഎം കേരളത്തില്‍ വര്‍ഗ്ഗീയ കലാപം ആസൂത്രണം ചെയ്യുകയാണെന്ന് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നവംബര്‍ 17, 18, 19 തീയ്യതികളില്‍ മോഹന്‍ ഭാഗവത് കണ്ണൂരില്‍ നടത്തിയ സന്ദര്‍ശനം മുന്‍കൂട്ടി നിശ്ചയിച്ചതും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ അറിവോടെയുള്ളതുമായിരുന്നു.

മോഹന്‍ഭാഗവത് കണ്ണൂരിലെത്തിയത് സംസ്ഥാനത്തെ പ്രധാന പ്രവര്‍ത്തകരുടെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാണ്. സംഘടനയുടെ നേതാവായ വ്യക്തി സംഘടനാ പ്രവര്‍ത്തകരുടെ യോഗത്തില്‍ സംബന്ധിക്കുന്നത് സ്വാഭാവികമാണ്. ദേശീയ തലത്തിലുളള തീരുമാന പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും പ്രധാനപ്പെട്ട പ്രവര്‍ത്തകരുടെ പരിശീലനം നടക്കുന്നുണ്ട് അതിന്റെ ഭാഗമാണ് കേരളത്തിലെ പ്രവര്‍ത്തകരുടെ പരിശീലനം കണ്ണൂരില്‍ നടന്നത്. നവംബര്‍ 18 മുതല്‍ 22 വരെ ചിറക്കല്‍ ശ്രീകൃഷ്ണ മന്ദിരം ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. 17 ന് കണ്ണൂരിലെത്തിയ മോഹന്‍ ഭാഗവത് അന്നുതന്നെ മാധ്യമങ്ങളെ കണ്ടിരുന്നു. 18, 19 തീയ്യതികളില്‍ പ്രവര്‍ത്തകരോടൊപ്പം ചെലവഴിച്ച അദ്ദേഹം 20 ന് നാഗപൂരിലേക്ക് മടങ്ങി. എല്ലാ പരിപാടികളിലും പോലീസ്, കേന്ദ്ര സുരക്ഷാസേന, രഹസ്യാന്വേഷണ വിഭാഗം എന്നിവയുടെ സാന്നിധ്യമുണ്ടായിരുന്നു. പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയപ്പോള്‍ പോലും സേനാ സാന്നിധ്യമുണ്ടായിരുന്നു.

കണ്ണൂരില്‍ രഹസ്യ സന്ദര്‍ശനം നടത്തിയ മോഹന്‍ ഭാഗവത് വര്‍ഗ്ഗീയ കലാപത്തിന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്ത. ഇതിന്റെ ചുവടുപിടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തലശ്ശേരിയില്‍ നടത്തിയ പൊതുയോഗത്തിലെ പ്രസംഗം അവരുടെ അണികളെ കലാപത്തിന് സജ്ജരാകാക്കുക എന്ന ദുഷ്ടലാക്കോടെയാണ്. രാഷ്‌ട്രീയ പാപ്പരത്തമാണ് ഇത് കാണിക്കുന്നത്.മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരിയില്‍ നിന്ന് ഇത്തരത്തിലുളള ഒരു പരാമര്‍ശം ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നു.

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീഷണി സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. തങ്ങളുടെ രക്ഷകരാണ് സിപിഎം എന്ന തോന്നല്‍ ന്യൂനപക്ഷങ്ങളില്‍ ഉളവാക്കാന്‍ ഇതുവഴി സാധിക്കും. ഈ കാപട്യത്തെ ആസൂത്രിത വര്‍ഗ്ഗീയ കലാപത്തിനുള്ള നീക്കമായേ കാണാനാകൂ. ഇത്തരത്തില്‍ ആസൂത്രിതമായി സിപിഎം ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം നടത്തുകയും അത് ആര്‍എസ്എസിന്റെ തലയില്‍ക്കെട്ടിവെയ്‌ക്കുമോയെന്നും ആശങ്കയുണ്ട്. സംഘ പ്രവര്‍ത്തകരോട് ഇക്കാര്യത്തില്‍ ജാഗരൂകരായിരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്നും ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നാമമാത്രമായ മേല്‍ക്കൈ നേടാന്‍ സിപിഎമ്മിന് സാധിച്ചത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതി സൃഷ്ടിച്ചതു വഴിയാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതേ തന്ത്രം കൂടുതല്‍ ഊര്‍ജ്ജിതമായി നടത്താനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. ആര്‍എസ്എസ് വര്‍ഗ്ഗീയ കലാപത്തിന് ശ്രമിക്കുന്നു എന്ന പ്രചരണം ഇതിന്റെ തുടക്കമാണ്. സമാധാന സ്‌നേഹികളായ ജനാധിപത്യ വിശ്വാസികള്‍ കുപ്രചരണങ്ങളില്‍ കുടുങ്ങരുതെന്നും ന്യൂനപക്ഷങ്ങള്‍ തെറ്റിദ്ധാരണയില്‍ അകപ്പെടരുതെന്നും പ്രാന്ത കാര്യവാഹ് പറഞ്ഞു. ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബാലറാം ,പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.