Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കടാങ്കോട്ട് മാക്കം കഥയ്‌ക്ക് ദൃശ്യാവിഷ്‌കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2015, 04:55 pm IST
in Entertainment

ഉത്തര കേരളത്തിന്റെ ഉജ്ജ്വല അനുഷ്ഠാന കലാരൂപമായ തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ ഡോക്യുഫിഷന്‍ പ്രദര്‍ശനത്തിനൊരുങ്ങി. പതിനായിരക്കണക്കായ കാഴ്ചക്കാരെ ആകര്‍ഷിച്ചുവരുന്ന കടാങ്കോട്ട് മാക്കമെന്ന തെയ്യത്തിന്റെ കഥയും ചരിത്രവുമാണ് അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള കടാങ്കോട്ട് മാക്കം എന്ന പേരില്‍ തയ്യാറാക്കിയ ഡോക്യുഫിക്ഷനിലൂടെ ആവിഷ്‌കരിക്കപ്പെടുന്നത്.

കടാങ്കോട്ട് മാക്കമെന്ന പുരാണ കഥയുമായി ബന്ധപ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന ഡോക്യുഫിഷനില്‍ കടാങ്കോട്ട് മാക്കത്തിന്റെയും 12 ആങ്ങളമാരുടേയും കഥ മനോഹരമായി ദൃശ്യാവിഷ്‌ക്കരണം നടത്തിയിരിക്കുകയാണ് പിന്നണി പ്രവര്‍ത്തകര്‍. സഹോദരിമാരില്ലാത്ത 12 ആങ്ങളമാരും വീരചാമുണ്ഡിക്ക് നേര്‍ച്ച നേര്‍ന്ന് പിറന്ന മാക്കത്തിന്റെ സൗന്ദര്യത്തിലും പ്രവൃത്തിയിലും, ആങ്ങളമാര്‍ക്ക് സഹോദരിയോടുളള സ്‌നേഹത്തിലും അസൂയ പൂണ്ട് ആങ്ങളമാരുടെ ഭാര്യമാരായ നാത്തൂന്മാര്‍ മാക്കത്തെയും രണ്ട് മക്കളേയും ഇല്ലായ്‌മ ചെയ്യാന്‍ നടത്തുന്ന നീക്കങ്ങള്‍ മുതല്‍ ഏറ്റവും അവസാനം കടാങ്കോട്ട് തറവാടിന് കുറ്റിനാശം വന്ന് ഇളയ സഹോദരനും ഭാര്യയും ഒഴികെ തറവാട് പൂര്‍ണ്ണമായും കത്തിചാമ്പലാകുന്ന കഥ വിസ്മയകരമായ രൂപത്തില്‍ ഹ്രസ്വ ചിത്രത്തില്‍ വരച്ചു കാട്ടുന്നു.

അസൂയാലുക്കളായ നാത്തൂന്മാര്‍ ഇല്ലാത്ത വ്യഭിചാര കുറ്റം മാക്കത്തിനു മേല്‍ ചുമത്തി ഭര്‍ത്താക്കന്മാരാല്‍ മാക്കത്തേയും മക്കളേയും തലയറുത്ത് കിണറിലിടുന്ന രംഗങ്ങള്‍ ചിത്രത്തിന്റെ ദൃശ്യാവിഷ്‌ക്കാര ഭംഗി വിളിച്ചോതുന്നു. ചിത്രത്തിന്റെ അവസാനം ഭഗവതിയേ രംഗത്തെത്തിച്ച് മാക്ക തെയ്യത്തെ ചിത്രീകരിച്ച് കഥയ്‌ക്ക് തെയ്യത്തിന്റെ പരിപൂര്‍ണ്ണ പശ്ചാത്തലമൊരുക്കി കഥ അവസാനിപ്പിക്കുകയാണ്. മാക്കത്തിന്റെ മൂത്ത സഹോദരനായ കുഞ്ഞിക്കോമനേയും 12-ാംമത്തെ ആങ്ങള കുട്ടിരാമനേയും പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ മാക്കത്തിന്റെ വേഷമിട്ടിരിക്കുന്നത് പയ്യന്നൂര്‍ അന്നൂരിലെ വി.കെ.ബാലാമണിയാണ്. കടാങ്കോട്ട് മാക്കത്തിന്റെ കഥയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുളള പൗരാണിക പരാമര്‍ശിതമായ കുഞ്ഞിമംഗലം,ചാലാ,മാടായി തുടങ്ങി വിവിധ സ്ഥലങ്ങളിലെ പ്രശസ്തമായ തറവാടുകളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുളളത്. പ്രധാനപ്പെട്ട സംഭവങ്ങള്‍ നടന്നതായി സൂചനയുളള കഥയിലെ രംഗങ്ങളെല്ലാം പരമാവധി അതത് ഇടങ്ങളില്‍ നിന്നു തന്നെ ക്യാമറ കണ്ണൂകളിലൂടെ ഒപ്പിയെടുത്തിട്ടുണ്ട ചിത്രത്തില്‍.

മാക്കത്തിന്റെ യഥാര്‍ത്ഥ തറവാട്ടില്‍ നിന്നും ശേഖരിച്ച ചരിത്രവസ്തുതകളുടെയും അതിനാധാരമായ സംഭവ പരമ്പരകളുടെയും ചിത്രികരണവും അതോടൊപ്പം തെയ്യത്തിന്റെ യഥാര്‍ത്ഥമായ ആവിഷ്‌കാരവും ചേര്‍ന്ന് ഈ ഡോക്യുഫിക്ഷന്‍ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത് പാപ്പിനിശ്ശേരി സ്വദേശിനിയും അഡ്വക്കറ്റുമായ ശ്രീയെന്നറിയപ്പെടുന്ന ശ്രീജ രാമചന്ദ്രന്‍ ആണ്. ഇവരുടെ ‘പൊയ്‌ക്കണ്ണ’് എന്ന ആദ്യ ഷോര്‍ട്ട് ഫിലിം തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും എട്ട് അവാര്‍ഡുകള്‍ നേടുകയും ചെയ്തിരുന്നു. ഇപ്പോള്‍ മുഴുവന്‍സമയ ചലചിത്ര പ്രവര്‍ത്തകയായ ശ്രീജ ഒരു ക്രിസ്റ്റ്യന്‍ ആല്‍ബവും പുറത്തിറക്കാന്‍ പോകുന്നുണ്ട്.

കണ്ണൂര്‍ കക്കാട് റോഡിലെ ഫൈനല്‍കട്ട് സ്റ്റുഡിയോയിലാണ് മാക്കത്തിന്റെ പോസ്റ്റ് ഷൂട്ടിംങ് ജോലികളെല്ലാം നിര്‍വ്വഹിച്ചത്. ശ്രീകൃഷിയേഷന്‍സിന്റെ ബാനറിലാണ് ഡോക്യുഫിഷന്‍ ഒരുക്കിയിരിക്കുന്നത്. ആന്റണി ജിജന്‍ ആണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. സുദര്‍ശനാണ് സംഗീതം നല്‍കിയിരിക്കുന്നത്. 22 ന് ചിത്രത്തിന്റെ പ്രകാശനം കണ്ണൂരില്‍ നടക്കും. ആദ്യമായാണ് മലയാളത്തില്‍ മാക്കത്തിന്റെ കതയുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ ഒരു ഡോക്യൂഫിഷന്‍ ഒരുക്കിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാതയിലെ നവീകരണ പ്രവൃത്തികള്‍; എറണാകുളം വന്ദേഭാരത് ജൂലൈ 7ന് സേലം വഴി

Kerala

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

World

ട്രംപിന്റെ അത്താഴവിരുന്ന് നടന്ന ഹോട്ടലിൽ വെടിവെപ്പ്; 45 വർഷം മുമ്പ് ഇതേ ഹോട്ടലിൽ പ്രസിഡന്റ റീഗന് വെടിയേറ്റു, ട്രംപ് സുരക്ഷിതൻ

India

ആസാമിനൊപ്പം ബംഗാളിലും ഇനി ബിജെപി ഭരണം: ഹിമന്ത

India

സെൻസസ് വെറുമൊരു സർക്കാർ കടമയല്ല, അത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ് , ഭഗവാൻ ബുദ്ധന്റെ ആദർശം പിന്തുടരണമെന്നും മൻകി ബാത്തിൽ പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഐഐടികളിലേക്ക് ജെഇഇ അഡ്വാന്‍സ്ഡ് മേയ് 17 ന്; രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍ മേയ് 2 വരെ

വിഭാവാണി സംഘടിപ്പിക്കുന്ന അഭ്യുദയ ദേശീയസമ്മേളനം വിശ്വകര്‍മ സ്‌കില്‍ യൂണിവേഴ്സിറ്റി വിസി പ്രൊഫ. ദിനേശ് കുമാര്‍, വിജ്ഞാന്‍ ഭാരതി സംഘടനാ സെക്രട്ടറി ഡോ. ശിവകുമാര്‍ ശര്‍മ്മ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

അഭ്യുദയ ദേശീയസമ്മേളനത്തിന് തുടക്കം

മാലിയിൽ ഭീകരാക്രമണം: ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം; വീടിന് പുറത്തിറങ്ങരുതെന്ന് ഇന്ത്യൻ എംബസി

ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത സംഘശിക്ഷാവര്‍ഗിന് പനവൂര്‍ എസ്-വ്യാസ ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ നിലവിളക്ക് തെളിയിക്കുന്നു. മാങ്കുളം സത്യാനന്ദാശ്രമം മഠാധിപതി സ്വാമി രാമപാദാനന്ദ സരസ്വതി, ദക്ഷിണ കേരളം പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശന്‍ എന്നിവര്‍ സമീപം

കര്‍ത്തവ്യങ്ങള്‍ മറക്കുന്നവര്‍ ചത്തതിനൊപ്പം ജീവിക്കുന്നു: സ്വാമി രാമപാദാനന്ദ സരസ്വതി

സ്വര്‍ഗീയ കെ.ജി. മാരാര്‍ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയസമിതി അംഗവുമായ സി.കെ. പത്മനാഭന്‍ പയ്യാമ്പലത്ത് പുഷ്പാര്‍ച്ചന നടത്തുന്നു

മാരാര്‍ജിയുടെ പൊതുജീവിതം പുതുതലമുറ പാഠമാക്കണം: സി.കെ. പത്മനാഭന്‍

പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് രഘു റായ് അന്തരിച്ചു : വിടവാങ്ങിയത് ക്യാമറക്കണ്ണുകളിൽ ഇന്ത്യയെ ഒപ്പിയെടുത്ത മാധ്യമ പ്രവർത്തകൻ

ഡൽഹി എയർപോർട്ടിൽ സ്വിസ് എയർ വിമാനത്തിന് തീപിടിച്ച് 6 പേർക്ക് പരിക്ക്, യാത്രക്കാരെ എമർജൻസി സ്ലൈഡിലൂടെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം; മരിച്ചത് കണ്ണൂര്‍ മുതുകുട സ്വദേശി നബീസ

രൺവീർ സിംഗിന്റെ മാപ്പപേക്ഷ അംഗീകരിച്ച് കർണാടക ഹൈക്കോടതി, 4 ആഴ്ചയ്‌ക്കകം ചാമുണ്ഡി ക്ഷേത്രത്തിൽ ദർശനം

അമ്പലപ്പുഴ പള്ളിപ്പാനയിലെ സാമൂഹ്യ സമരസത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.