മറയൂര്‍: മറയൂരില്‍ കുരങ്ങ് ശല്യം രൂക്ഷമായി. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് കുരങ്ങുകള്‍ സാധനങ്ങള്‍ എടുത്തുകൊണ്ടുപോകുന്നതാണ് പ്രധാന പ്രശ്‌നം. ആഹാരസാധനങ്ങളുമായി കടന്ന് പോകുന്ന യാത്രക്കാരെ കുരങ്ങുകള്‍ കൂട്ടംകൂടി ആക്രമിക്കുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. കുരങ്ങുകളുടെ ശല്യം ഇല്ലാതാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മറയൂര്‍ സര്‍ക്കാര്‍ സ്‌കൂളിന് സമീപത്തെ പാര്‍ക്കിലും വനംവകുപ്പിന്റെ ഓഫീസിന് സമീപവും കുരങ്ങുകള്‍ക്ക് താവളമുണ്ട്. പാര്‍ക്കിലെത്തുന്ന കുരുന്നുകള്‍ക്ക് കുരങ്ങുകള്‍ ഭീഷണിയാണ്.
















