പയ്യന്നൂര്‍: എരമം-കുറ്റൂര്‍ പഞ്ചായത്തില്‍ അനുവദിച്ച കണ്ണൂര്‍ സൈബര്‍ പാര്‍ക്കിലെ ഒന്നാംഘട്ട കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കും. 50,000 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. 10കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. പെരുമ്പാവൂരിലെ ലീ ബില്‍ഡേഴ്‌സ് എന്ന കമ്പനിക്കാണ് നിര്‍മ്മാണ ചുമതല. ഇതിന്റെ മുന്നോടിയായി കേരളാ സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ജനറല്‍ മാനേജര്‍ പി.എ.ടോമിച്ചന്‍ എരമം പുല്ലുപാറയിലെത്തി സി.കൃഷ്ണന്‍ എംഎല്‍യുമായി നിര്‍മ്മാണ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഒരു വര്‍ഷത്തിനുള്ളില്‍ കെട്ടിടം പണി പൂര്‍ത്തീകരിക്കുമെന്ന് ജനറല്‍മാനേജര്‍ അറിയിച്ചു.
















