Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് വിമതന്റെ പിന്‍തുണയോടെ എല്‍ഡിഎഫ് അധികാരത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2015, 11:19 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ യുഡിഎഫ് വിമതന്റെ പിന്‍തുണയോടെ എല്‍ഡിഫ് അധികാരത്തിലെത്തി. സിപിഎമ്മിലെ ഇ.പി.ലതയാണ് കണ്ണൂര്‍ കോര്‍പറേഷന്റെ പ്രഥമ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. ഇ.പി.ലതക്ക് 28 വോട്ടും കോണ്‍ഗ്രസ്സിലെ സുമാബാലകൃഷ്ണന് 27 വോട്ടും ലഭിച്ചു. കോണ്‍ഗ്രസ്സ് വിമതന്റെ വോട്ട് ഇ.പി.ലതക്ക് ലഭിച്ചു. മുസ്ലീം ലീഗിലെ സി.സമീറാണ് ഡെപ്യൂട്ടി മേയര്‍. ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പി.കെ. രാഗേഷ് വിട്ടുനിന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ലീഗിലെ സി.സമീറും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐയിലെ വെള്ളോറ രാജനുമാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. രണ്ട് പേര്‍ക്കും 27 വോട്ട് വീതം ലഭിച്ചതിനാല്‍ നറുക്കെടുപ്പിലൂടെയാണ് ഡെപ്യൂട്ടി മേയറെ തെരഞ്ഞെടുത്തത്. 55 അംഗങ്ങളുള്ള കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫും യുഡിഎഫും 27 സീറ്റ് വീതം നേടുകയും കോണ്‍ഗ്രസ്സ് വിമതന്‍ പി.കെ.രാഗേഷ് ഒരു സീറ്റിലും ജയിച്ചതോടെയാണ് മേയര്‍ തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായത്. വിമതന്റെ പിന്‍തുണ ഉറപ്പാക്കാന്‍ മന്ത്രി കെ.സി.ജോസഫും കോണ്‍ഗ്രസ്സ് നേതാവ് എം.എം.ഹസ്സനും നേരിട്ടെത്തി ചര്‍ച്ച നടത്തിയെങ്കിലും പി.കെ.രാഗേഷിനെ കൂടെ നിര്‍ത്താന്‍ യുഡിഎഫിനായില്ല. ഡിസിസി നേതൃത്വത്തെയും പള്ളിക്കുന്ന് മണ്ഡലം ഭാരവാഹികളെയും മാറ്റണമെന്നതായിരുന്നു തുടക്കം മുതല്‍ തന്നെ രാഗേഷിന്റെ ആവശ്യം. കോര്‍പറേഷനില്‍ അധികാരം നിലനിര്‍ത്തുന്നതിന് രാഗേഷിന്റെ ആവശ്യം ഏറെക്കുറെ യുഡിഎഫ് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായ സുമാ ബാലകൃഷ്ണനെ മാറ്റണമെന്ന രാഗേഷിന്റെ കടുംപിടുത്തമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. സുമാബാലകൃഷ്ണന് പകരം അമൃതാ രാമകൃഷ്ണനെ മത്സരിപ്പിച്ചാല്‍ പിന്‍തുണക്കാമെന്നും രാഗേഷ് കോണ്‍ഗ്രസ്സ് നേതൃത്വത്തോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം ആവശ്യപ്പെട്ടതിനാലാണ് രാഗേഷുമായുള്ള ചര്‍ച്ച അവസാനിപ്പിച്ചതെന്നാണ് മന്ത്രി കെ.സി.ജോസഫ് വ്യക്തമാക്കിയത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനം നേരത്തെ തന്നെ ലീഗിന് വേണ്ടി മാറ്റി വെച്ചതാണെന്നും ഇതില്‍ മാറ്റം വരുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പി.കെ.രാഗേഷ് മത്സരിക്കാതെ മാറിനിന്നതോടെ കെ.സി.ജോസഫിന്റെ വാദം പൊളിയുകയായിരുന്നു. കടുത്ത ഭാഷയിലാണ് പി.കെ.രാഗേഷിനെതിരെ കെ.സുധാകരന്‍ പ്രതികരിച്ചത്. ഒരുവിമതനെ കൂടെനിര്‍ത്താന്‍ ആവശ്യമായതെല്ലാം പാര്‍ട്ടി ചെയ്തുവെന്നും ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനാവില്ലെന്നും സുധാകരന്‍ പറഞ്ഞു. ഭരണം പോയാലും രാഗേഷുമായി വിട്ടുവീഴ്ച ചെയ്യേണ്ടെന്നാണ് തന്റെ തീരുമാനമെന്നും കോണ്‍ഗ്രസ്സിന്റെ പൂര്‍ണ്ണ പിന്‍തുണ തനിക്കുണ്ടെന്നും സുധാകരന്‍ പറയുന്നു. കണ്ണൂര്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് യുഡിഎഫില്‍ കൂടുതല്‍ പൊട്ടിത്തെറിയുണ്ടാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം
Kerala

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

Kerala

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.