Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ലീഗ് തമ്മിലടിച്ചു: ഇരിട്ടി നഗരസഭാ ഭരണം എല്‍ഡിഎഫിന്: പി.പി.അശോകന്‍ ചെയര്‍മാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2015, 11:18 pm IST
in Kannur

ഇരിട്ടി: യുഡിഎഫിലെ മുസ്ലീം ലീഗിലെ തമ്മിലടിമൂലം ഇരിട്ടി നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി. രണ്ടംഗങ്ങളുടെ മുന്‍തൂക്കമുണ്ടായിരുന്ന യുഡിഎഫിന് ലീഗ് കൗണ്‍സിലര്‍ മാറില്‍ നിന്നും മൂന്നു പേര്‍ വിട്ടു നിന്നത് മൂലം തിരഞ്ഞെടുപ്പില്‍ ഒരു വോട്ടിന് യു ഡി എഫ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച കോണ്‍ഗ്രസ്സിലെ പി.വി.മോഹനന്‍ പരാജയപ്പെട്ടു. എല്‍ഡിഎഫിലെ സിപിഎം കൗണ്‍സിലര്‍ പി.പി.അശോകനെ പുതുതായി രൂപീകരിച്ച ഇരിട്ടി നഗരസഭയുടെ ആദ്യ ചെയര്‍മാനായി തിരഞ്ഞെടുത്തു. ഇദ്ദേഹം വരണാധികാരി വി.സബാസ്റ്റ്യന്‍ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. പ്രതീക്ഷിക്കാത്ത അട്ടിമറി വിജയമാണ് അശോകന്‍ നേടിയത്.

33 വാര്‍ഡുകളുണ്ടായിരുന്ന ഇരിട്ടി നഗരസഭയില്‍ 15 വാര്‍ഡുകളില്‍ യുഡിഎഫും 13വാര്‍ഡുകളില്‍ എല്‍ഡിഎഫും 5 വാര്‍ഡുകളില്‍ ബിജെപിയുമാണ് വിജയിച്ചിരുന്നത്. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാഞ്ഞ നഗരസഭയില്‍ 15 കൗണ്‍സിലര്‍മാരെ വിജയിപ്പിക്കാനായ യുഡിഎഫ് ആയിരുന്നു ഏറ്റവും വലിയ ഗ്രൂപ്പ്. എന്നാല്‍ ഇതില്‍ 10 വാര്‍ഡുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ മുസ്ലീം ലീഗ് സീറ്റ് വിഭജന സമയത്ത് മുതല്‍ യുഡിഎഫുമായി തുടര്‍ന്ന് വന്ന കലഹങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷവും തുടര്‍ന്നു. സീറ്റ് വിഭജന സമയത്ത് യുഡിഎഫ് ഉണ്ടാക്കിയ കരാര്‍ കോണ്‍ഗ്രസ്സിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല എന്ന കാരണം പറഞ്ഞ് മുസ്ലീം ലീഗ് തള്ളുകയും ഏറ്റവും കൂടുതല്‍ കൗണ്‍സിലര്‍മാരെ ജയിപ്പിച്ച തങ്ങള്‍ക്കു തന്നെ ചെയര്‍മാന്‍ സ്ഥാനം വേണമെന്ന് വാശിപിടിക്കുകയും ചെയ്തു.

മുസ്ലീംലീഗിന്റെ വാശി തുടര്‍ന്നതോടെ ചര്‍ച്ചയും നീണ്ടുപോയി. ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കേണ്ട ദിവസമായ ബുധനാഴ്ചയുടെ തലേദിവസം രാത്രി വരെ അത് നീണ്ടു. ചൊവ്വാഴ്ച രാത്രി ചര്‍ച്ച നടന്നുകൊണ്ടിരിക്കെ ഇരിട്ടിയിലെ ഏതാനും യൂത്ത് ലീഗുകാര്‍ ഉളിയില്‍ ഭാഗങ്ങളില്‍ നിന്നും വിജയിച്ച ചില കൗണ്‍സിലര്‍മാരുമായി കൊമ്പ് കോര്‍ക്കുകയും ചിലരെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതാണ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ വഴിത്തിരിവായത്. യുഡിഎഫ് തങ്ങളുടെ ചെയര്‍മാനായി ആദ്യ രണ്ടു വര്‍ഷം കോണ്‍ഗ്രസിലെ പി.വി.മോഹനനെ തീരുമാനിച്ചെങ്കിലും ലീഗ് കൗണ്‍സിലര്‍മാരായ എം.പി.അബ്ദുള്‍ റഹിമാന്‍, ടി.കെ.ശരീഫ, ഇ.കെ.മറിയം ടീച്ചര്‍ എന്നീ മൂന്നുപേര്‍ മാറിനിന്നത് യുഡിഎഫിന്റെ പരാജയത്തിനു കാരണമായി.

യുഡിഎഫിലെ 15 അംഗങ്ങളില്‍ തലേ ദിവസത്തെ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചാണ് 3 മുസ്ലീം ലീഗ് അംഗങ്ങള്‍ പങ്കെടുക്കാതിരുന്നതെന്നതാണ് ലീഗ് കാരണം പറയുന്നത്. മൂന്നു മുസ്ലീം ലീഗ് അംഗങ്ങള്‍ പങ്കെടുക്കാന്‍ വരാതായതോടെ യുഡിഎഫിന്റെ അംഗബലം 15 ല്‍ നിന്നും 12 ആയി ചുരുങ്ങി. അതേസമയം 13 അംഗങ്ങള്‍ ഉണ്ടായിരുന്ന എല്‍ഡിഎഫിന് ഒരംഗത്തിന്റെ മുന്‍തൂക്കം പി.പി.അശോകന്റെ വിജയകാരണമാവുകയും ചെയ്തു. എന്നാല്‍ 5 അംഗങ്ങളുള്ള ബിജെപി ആരെയും തൊടാതെ നിഷ്പക്ഷത പാലിക്കുകയും ചെയ്തു.

തുടര്‍ന്ന് നടന്ന വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച ലീഗിലെ പി.കെ.ബള്‍ക്കീസിനെ ഒരു വോട്ടിന് പരാജയപ്പെടുത്തി സിപിഎമ്മിന്റെ കെ. സരസ്വതി വിജയിച്ചു.

കീഴൂര്‍ ചാവശ്ശേരി പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും മുന്‍ ഇരിട്ടി ഏരിയാ സിക്രട്ടറിയുമായിരുന്നു ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ ആയി തിരഞ്ഞെടുക്കപ്പെട്ട പി.പി.അശോകന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉറുമി…ഭാരതത്തിലെ എഞ്ചിനീയറിംഗ് അത്ഭുതം

Kerala

അടച്ചുപൂട്ടല്‍ സൂചനയുമായി കേരള ബ്ലാസ്റ്റേഴ്സ്

Kerala

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമന ഉത്തരവ് ഇറങ്ങി, റോയ് മാത്യു മീഡിയ സെക്രട്ടറി

Kerala

മലയിടംതുരുത്തില്‍ ശനിയാഴ്ച കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ഉണ്ടാകില്ല, സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും

World

ഹോണ്ടുറാസിൽ വ്യത്യസ്ത ആക്രമണങ്ങളിലായി ആറ് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

പൊലീസുകാരുടെ ദുരവസ്ഥ മാറും, പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കം

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ലഭിക്കാന്‍ 4 വര്‍ഷ സര്‍വീസ് നിര്‍ബന്ധമാക്കും ?

ആര്‍സിസി കോച്ചിംഗ് സെന്‍റര്‍ ഉടമ

നീറ്റ് പേപ്പർ ചോർച്ച: പ്രധാന പ്രതി ആർസിസി കോച്ചിംഗ് ക്ലാസ് ഉടമ ശിവരാജ് മോട്ടെഗാവ്കറിന്റെ സ്വത്തുക്കൾ ബുൾഡോസര്‍ പൊളിക്കും

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നടപ്പിലാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് 112 കോടി നഷ്ടം

ബംഗാളില്‍ മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് പ്രശ്‌നങ്ങൾ വർദ്ധിക്കുന്നു

മമതയെ താഴെയിറക്കിയ ഝാൽമുരി ; നരേന്ദ്ര മോദിക്ക് ഝാൽമുരി നൽകിയ പ്രാദേശിക കടയുടമയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് വധഭീഷണി

വാഹനങ്ങള്‍ പരിശോധിക്കാതെ രജിസ്‌ട്രേഷന്‍ പുതുക്കി: വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്പന്‍ഡ് ചെയ്തു

മുട്ടില്‍ മരം മുറി: മരങ്ങളുടെ പൂര്‍ണ കണക്ക് സമര്‍പ്പിക്കണമെന്ന് ബത്തേരി കോടതി

കോക്റോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍?, നീറ്റ് പരീക്ഷയുടെ പേരില്‍ ജെന്‍സീ കലാപത്തിന് കെജ്രിവാള്‍ ആഹ്വാനം ചെയ്തിരുന്നു

റഷ്യയുമായുള്ള എണ്ണവ്യാപാരം തുടർന്ന് ഇന്ത്യ ; ആവശ്യമുള്ളത്ര ഇന്ധനം ഞങ്ങൾ തരാമെന്ന് യുഎസ് ; ഇന്ത്യയെ ഒപ്പം നിർത്താനുള്ള പുതിയ തന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.