കണ്ണൂര്‍: ജില്ലയിലെ 8 നഗരസഭകളില്‍ പുതിയ ചെയര്‍മാന്‍മാര്‍ അധികാരമേറ്റു. ഇതില്‍ തളിപ്പറമ്പ്, ശ്രീകണ്ഠാപുരം, പാനൂര്‍ എന്നിവിടങ്ങളിലാണ് യുഡിഎഫ് ചെയര്‍മാന്‍മാര്‍ സ്ഥാനമേറ്റത്. ഇരിട്ടിയില്‍ യുഡിഎഫിന് മുന്‍തൂക്കമുണ്ടെങ്കിലും മൂന്ന് ലീഗ് മെമ്പര്‍മാര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നതിനാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുകയായിരുന്നു. കൂത്തുപറമ്പില്‍ എം.സുകുമാരനും, ആന്തൂരില്‍ പി.കെ.ശ്യാമളയും, തലശ്ശേരിയില്‍ കാരായി ചന്ദ്രശേഖരനും പയ്യന്നൂരില്‍ ശശി വട്ടക്കോവിലും, ഇരിട്ടിയില്‍ പി.പി.അശോകനുമാണ് എല്‍ഡിഎഫ് പക്ഷത്തുനിന്നും നഗരസഭാ ചെയര്‍മാന്‍മാരായത്. തളിപ്പറമ്പില്‍ അള്ളാന്‍കുളം മഹമ്മദ്, പാനൂരില്‍ കെ.വി.റംല എന്നിവര്‍ യുഡിഎഫിലെ മുസ്ലീംലീഗ് പ്രതിനിധികളാണ്. ശ്രീകണ്ഠാപുരത്ത് കോണ്‍ഗ്രസിലെ പി.പി.രാഘവനാണ് ചെയര്‍മാന്‍.
വൈസ് ചെയര്‍മാന്‍മാരായി എം.വി.മറിയം ബീവി (കൂത്തുപറമ്പ്), പി.ഷാജു (ആന്തൂര്‍), നജ്മ ഹാഷീം (തലശ്ശേരി), വത്സല പ്രഭാകരന്‍ (തളിപ്പറമ്പ്), കെ.പി.ജ്യോതി (പയ്യന്നൂര്‍), എം.കെ.പത്മനാഭന്‍ (പാനൂര്‍), നിഷിത റഹ്മാന്‍ (ശ്രീകണ്ഠാപുരം), കെ.സരസ്വതി (ഇരിട്ടി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
















