ന്യൂദല്‍ഹി: വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ കൊച്ചി കപ്പല്‍ശാലയുടെ ഓഹരിവില്ക്കാന്‍ സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്രമന്ത്രിസഭാ സമിതി അംഗീകാരം നല്‍കി. പത്തു രൂപ മുഖവിലയുള്ള 3,39,84,000 ഓഹരികള്‍ വിറ്റ് 34 കോടിയോളം രൂപയുണ്ടാക്കാനാണ് അനുമതി.
കൊച്ചി തുറമുഖ പരിസരത്ത്അന്താരാഷ്‌ട്ര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം, കപ്പല്‍ശാലാ സ്ഥലത്ത് വിമാനവാഹിനിയടക്കം നിര്‍മ്മിക്കാനും റിഗുകളും മറ്റും അറ്റകുറ്റപ്പണി ചെയ്യാനും സൗകര്യമുള്ള ഡ്രൈഡോക്ക് എന്നിവ നിര്‍മ്മിക്കാനാണ് പദ്ധതി.
ദേശീയ പാത നിര്‍മ്മാണത്തിനുള്ള തുക പ്രത്യേകം വകയിരുത്താനും സമിതി തീരുമാനിച്ചു. പാത നിര്‍മ്മിക്കാനും സ്ഥലം ഏറ്റെടുക്കാനും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള തുക ഇതുവരെ ഒന്നിച്ചാണ് വകയിരുത്തിയിരുന്നത്. ഇതില്‍ നിര്‍മ്മാണത്തിനുള്ള തുക ഇനി വേറെയായി വകയിരുത്തും.
ആയിരം കോടി രൂപയ്‌ക്കു മേലുള്ള ദേശീയ പാത നിര്‍മ്മാണം കേന്ദ്രഉപരിതലഗതാഗത മന്ത്രാലയം ഇനി വിലയിരുത്തും.
















