കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രിയുടെയും ജനമൈത്രി പോലീസിന്റെയും റസിഡന്‍സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നാളെ രാവിലെ എട്ടുമുതല്‍ പൊന്‍കുന്നം പോലീസ് സ്‌റ്റേഷന്‍ പടിക്കല്‍ നിന്നും കാഞ്ഞിരപ്പള്ളി കോടതി വളപ്പിലേയ്‌ക്ക് കൂട്ടനടത്തം സംഘടിപ്പിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ബാബു സെബാസ്റ്റിയന്‍ അറിയിച്ചു. ഡോ. എന്‍. ജയരാജ് എം. എല്‍. എ. ഉദ്ഘാടനം ചെയ്യും. ആരോഗ്യപരിപാലന രംഗത്ത് വ്യായാമത്തിന്റെ ആവശ്യകതയെ കുറിച്ച് ഡോ. ടി. എന്‍. ഗോപിനാഥപിള്ള ക്ലാസ് നയിക്കും. ഡോ. ടി. കെ. തോമസ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
















