എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടന പാതയില്‍ സ്ഥാപിച്ചിട്ടുള്ള വഴി വിളക്കുകള്‍ അപര്യാപ്തമായതിനാല്‍ എരുമേലിയിലെ സുരക്ഷാ ക്രമീകരണം പ്രതിസന്ധിയിലാക്കുമെന്നും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വി.യു. കുര്യാക്കോസ് ജന്മഭൂമിയോട് പറഞ്ഞു.
എരുമേലി പഞ്ചായത്തില്‍ തീര്‍ത്ഥാടന വാഹന പാതയിലും, ടൗണിലെ പേട്ടതുള്ളല്‍ പാതയിലും മലയോര മേഖലകളിലെല്ലാം സ്ഥാപിച്ചിട്ടുള്ള വഴിവിളക്കുകള്‍ നാമമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
തീര്‍ത്ഥാടനപാതയില്‍ ഒന്നിടവിട്ടുള്ള വൈദ്യുതി പോസ്റ്റുകളില്‍ മാത്രമാണ് വഴിവിളക്കുകള്‍ നിലവില്‍ തെളിയുന്നത്. റോഡിലെ വളവുകളും, കയറ്റങ്ങളും, ഇറക്കങ്ങളും തിരിച്ചറിയാനോ, റോഡുകളുടെ സുരക്ഷ ഡ്രൈവര്‍മാര്‍ക്ക് മനസിലാക്കാനോ കഴിയാത്ത അവസ്ഥയാണെുള്ളതെന്നും നാട്ടുകാര്‍ പറഞ്ഞു. റോഡരികിലെ കച്ചവട സ്ഥാപനങ്ങളിലെയും മറ്റ് വാഹനങ്ങളുടെയും വെളിച്ചത്തിന്റെ സഹായത്തിലാണ് തീര്‍ത്ഥാടനക വാഹനങ്ങള്‍ രാത്രികാലങ്ങളില്‍ കടന്നു പോകുന്നത്.
















