Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

700 നൈട്രോസണ്‍ ഗുളികകളുമായി മയക്ക്മരുന്ന് ശൃംഖലയിലെ മുഖ്യകണ്ണി അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2015, 09:58 am IST
in Kozhikode

കോഴിക്കോട്: സ്‌കൂളുകളും പ്രൊഫഷണല്‍ കോളേജുകളും കേന്ദ്രീകരിച്ച് മയക്ക്ഗുളികകള്‍ വിതരണം ചെയ്യുന്ന ശൃംഖലയിലെ മുഖ്യകണ്ണി മെഡിക്കല്‍ കോളജ് പോലീസിന്റെ പിടിയിലായി. കാസര്‍ഗോഡ് കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍വീട്ടില്‍ നൗഷാദ്(37) ആണ് ‘നൈട്രോസെപ്പാം’ മയക്കുമരുന്ന് അടങ്ങിയ എഴുന്നൂറ് നൈട്രോസണ്‍ ഗുളികകളുടെ 35 സ്ട്രിപ്പുകള്‍ സഹിതം അറസ്റ്റിലായത്. സിറ്റി പോലീസ് കമ്മീഷണര്‍ പി.എ. വത്സന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ മെഡിക്കല്‍ കോളജ് ഒ.പി. ബ്ലോക്കിന് സമീപത്തെ എസ്ബിഐ എടിഎം പരിസരത്ത് വെച്ചാണ് ഇന്നലെ രാവിലെ ഏഴരയോടെ നൗഷാദിനെ മെഡിക്കല്‍ കോളജ് പോലീസ് പിടികൂടുന്നത്. ഇരുപത് ഗുളികകളടങ്ങിയ 34 രൂപ വിലയുള്ള ഒരു സ്ട്രിപ്പ് നൈട്രോസണ്‍ ഗോവയില്‍ നിന്നും കേരളത്തിലെത്തിക്കുന്ന നൗഷാദ് ഒരു ഗുളികയ്‌ക്ക് അമ്പത് രൂപ ഈടാക്കിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് വില്പന നടത്തുന്നതെന്ന് സിറ്റി നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ജോസി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഗോവയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നുമാണ് മയക്കുഗുളികകള്‍ നൗഷാദ് കേരളത്തിലെത്തിക്കുന്നത്. കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും നൈട്രോസണ്‍ ഗുളികകള്‍ വില്പന നടത്തുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നും അടുത്തിടെയാണ് നൗഷാദ് മയക്കുഗുളികകളുടെ വില്പന കോഴിക്കോട് ജില്ലയിലേക്ക് മാറ്റിയത്.

ഒരു പ്രാവശ്യം മയക്കുഗുളിക ഉപയോഗിക്കുന്നവര്‍ പിന്നീട് അതിനടിമപ്പെട്ട് നൗഷാദിന്റെ സ്ഥിരം ഉപഭോക്താവാവുകയാണ് പതിവെന്ന് ജോസി ചെറിയാന്‍ അറിയിച്ചു. ചുരുങ്ങിയ പണം കൊണ്ട് കൂടുതല്‍ ലഹരി ലഭ്യമാവുന്നതും, ആര്‍ക്കും പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റാത്തതുമായതിനാല്‍ നൈട്രോസണ്‍ ഗുളികകള്‍ക്ക് ആവശ്യക്കാരേറുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

മെഡിക്കല്‍ കോളേജ് ക്യാമ്പസുകളിലും സമീപത്തെ എഞ്ചിനീയറിംഗ്, പ്രൊഫഷണല്‍ കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മയക്ക്മരുന്ന് ഗുളികവിതരണം വ്യാപകമാവുന്നെന്ന് സിറ്റി പോലീസ് മേധാവിയ്‌ക്ക് വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് സിഐ ജലീല്‍ തോട്ടത്തില്‍, എസ്‌ഐ ബി.കെ. സിജു, ഷാഡോ ടീം അംഗങ്ങളായ ഷാഫി, രണ്‍ദീര്‍, എസ്. ശ്രീകാന്ത്, അബ്ദുള്‍ റഹ്മാന്‍, എം.എം. മുഹമ്മദ്, സുനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

കോടതിയില്‍ ഹാജരാക്കിയ നൗഷാദിനെ പിന്നീട് റിമാന്റ് ചെയ്തു. വധശ്രമക്കേസ്, പോലീസിനെ ആക്രമിച്ച കേസ്, കഞ്ചാവ്, കളവ്, പിടിച്ചുപറി തുടങ്ങി കാസര്‍ഗോഡ് ജില്ലയില്‍ മാത്രം ഇരുപതോളം കേസുകളില്‍ പ്രതിയാണ് നൗഷാദെന്ന് പോലീസ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

Sports

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍
India

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

പുതിയ വാര്‍ത്തകള്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.