ആലക്കോട്: മസ്‌കറ്റില്‍ മലയാളി ദമ്പതികള്‍ മരണപ്പെട്ടത് കൊലപാതകമാണെന്ന് പരാതി. മസ്‌കറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ ഷോക്കേറ്റ് മരണപ്പെട്ട ചാണോക്കുണ്ടിലെ ഹാജി വളവിലെ മൃദുല (26), ഭര്‍ത്താവ് കോഴിക്കോട് കുറ്റിയാടി സ്വദേശി വിജേഷ് (36) എന്നിവരുടെ മരണത്തിലാണ് സംശയം ഉയര്‍ന്നിരിക്കുന്നത്. കാലില്‍ വയര്‍ ചുറ്റിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. രണ്ടര വയസായ ഇവരുടെ മകന്‍ രക്ഷപ്പെട്ടിരുന്നു.
















