കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ക്കും പഞ്ചായത്ത് അംഗങ്ങള്‍ക്കും ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 21 ന് സ്വീകരണം നല്‍കും. സ്വീകരണ യോഗത്തില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എം.ടി.രമേശ് സംസാരിക്കും. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെയും ആനയിച്ചുകൊണ്ട് 21 ന് വൈകുന്നേരം 3 മണിക്ക് എസ്എന്‍ പാര്‍ക്കില്‍ നിന്നും വിജയാഹ്ലാദ റാലി നടക്കും. തുടര്‍ന്ന് സ്റ്റേഡിയം കോര്‍ണറില്‍ പൊതുയോഗം നടക്കും. മുഴുവന്‍ പ്രവര്‍ത്തകരും പരിപാടിയില്‍ സംബന്ധിക്കണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി എ.പി.ഗംഗാധരന്‍ അറിയിച്ചു.
















