ചങ്ങനാശ്ശേരി: നഗരസഭയില്‍ ചെയര്‍മാന്‍,വൈസ് ചെര്‍പേഴ്‌സന്‍ സ്ഥാനങ്ങൡലേക്ക് ബുധനാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കും. 37 അംഗ കൗണ്‍സിലില്‍ ബിജെപിക്ക്്് നാലംഗങ്ങളാണുളളത്. എന്‍.പി.കൃഷ്ണകുമാറാണ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി.വൈസ്്് ചെയര്‍പേഴ്‌സന്‍ സ്ഥാനാര്‍ത്ഥിയെ ഇന്ന് ചെയര്‍മാന്‍ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും.
നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി ബിജെപി ജില്ലാ സെക്രട്ടറി എന്‍.പി.കൃഷ്ണകുമാറിനെയും വിപ്പായി ബിന്ദു വിജയകുമാറിനെയും തിരഞ്ഞെടുത്തു.വിവിധ പഞ്ചായത്തുകളിലേയും പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കന്മാരെയും തെരഞ്ഞെടുത്തു. നിയോജകമണ്ഡലം കണ്‍വീനര്‍ എം.എസ്്്.വിശ്വനാഥന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ.പി. ബാലകൃഷ്ണകുറുപ്പ്്്, എന്‍.പി.കൃഷ്ണകുമാര്‍, പി. സുരേന്ദ്രനാഥ്, പി.പി.ധീരസിംഹന്‍, എന്‍.ടി.ഷാജി ,കെ.ആര്‍.പ്രദീപ്, കെ.കെ.സുനില്‍, ബി.ആര്‍.മഞ്ജീഷ്, പി.മുരളീധരന്‍, കൃഷ്ണകുമാര്‍ കെ.ആര്‍,രാധാകൃഷ്ണന്‍, രമാദേവി, പ്രസന്നകുമാരി, അനില്‍ കുമാര്‍, കല എന്നിവര്‍ പ്രസംഗിച്ചു.
















