ഇരിട്ടി: ഡിസംബര്‍ ഒന്നിന് ഇരിട്ടിയില്‍ നടക്കുന്ന കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനാചരണത്തില്‍ പേരാവൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും പതിനായിരം പേരെ പങ്കെടുപ്പിക്കുവാന്‍ പേരാവൂര്‍ നിയോജകമണ്ഡലം നേതൃയോഗത്തില്‍ തീരുമാനമായി. യോഗം ജില്ലാ വൈസ് പ്രസിഡന്റ് വി.വി.ചന്ദ്രന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. മറ്റു മണ്ഡലം കമ്മിറ്റി നേതാക്കളായ സി. ബാബു, മനോഹരന് വയോറ, രാമദാസ് എടക്കാനം, പി.വി.രാഘവന്, വി. മുരളീധരന്, എന്‍.വി.ഗിരീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: