Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ കോര്‍പ്പറേഷന്‍; വിമതന്റെ കാര്യത്തില്‍ സമവായമായില്ല: ഡെപ്യൂട്ടി മേയര്‍ സ്ഥാനം ഒഴിച്ചിട്ട് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2015, 10:22 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതന്‍ പി.കെ.രാഗേഷിന്റെ പിന്തുണ ഉറപ്പാക്കുന്നതില്‍ സമവായമായില്ല. പ്രശ്‌ന പരിഹാരത്തിന് ഇന്നലെ എം.എം.ഹസ്സന്‍ നേരിട്ടെത്തി മാരത്തോണ്‍ ചര്‍ച്ച നടത്തിയെങ്കിലും എ ഐ ഗ്രൂപ്പുകള്‍ പരസ്പര വിരുദ്ധമായ നിലപാടെടുത്തതിനാല്‍ രാത്രി വൈകിയും തീരുമാനമെടുക്കാനായില്ല. മേയര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്ന എല്‍ഡിഎഫ് ബോധപൂര്‍വ്വം ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. ഫലപ്രഖ്യാപനം നടന്നയുടന്‍ തന്നെ പി.കെ.രാഗേഷിന്റെ പിന്തുണയോടെ കോര്‍പ്പറേഷനില്‍ അധികാരത്തിലെത്താന്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നേതൃത്വത്തില്‍ കരുനീക്കങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ താന്‍ മരിക്കുന്നതു വരെ കോണ്‍ഗ്രസ്സുകാരനായി തുടരുമെന്ന് പി.കെ.രാഗേഷ് അസന്നിഗ്ധമായി പ്രഖ്യാപിച്ചതോടെ സിപിഎം പ്രതീക്ഷ കൈവിടുകയായിരുന്നു. ഇന്നലെയും കോണ്‍ഗ്രസ്സുമായി രാഗേഷ് ധാരണയിലെത്താത്തതിനെ തുടര്‍ന്നാണ് എല്‍ഡിഎഫ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം ഒഴിച്ചിട്ടത്. യുഡിഎഫിന്റെ പ്രതീക്ഷയായ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അധികാരം നഷ്ടപ്പെടുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. കൃത്യമായി മനസ്സുതുറക്കാത്ത രാഗേഷിന് പിന്തുണയുമായി എ ഗ്രൂപ്പ് രംഗത്ത് വന്നതോടു കൂടിയാണ് പ്രതിസന്ധി രൂക്ഷമായത്. എം.എം.ഹസ്സനെ പി.കെ.രാഗേഷിന്റെ അനുയായികള്‍ നേരിട്ട് കണ്ട് തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ എല്‍ഡിഎഫിനെ അനുകൂലിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ഡിസിസിയുടെയും ചിറക്കല്‍, പള്ളിക്കുന്ന് മണ്ഡളം കോണ്‍ഗ്രസ് കമ്മറ്റിയുടെയും നേതൃത്വം മാറണമെന്നതാണ് വിമതവിഭാഗത്തിന്റെ പ്രധാനപ്പെട്ട ആവശ്യം. വിട്ടുവീഴ്ചക്ക് തയ്യാറാണെന്ന് ജില്ലാ നേതൃത്വം പറയുമ്പോഴും ഡിസിയുടെ ഉറപ്പല്ല, കെപിസിസിയുടെ ഉറപ്പാണ് തനിക്ക് കിട്ടേണ്ടതെന്നാണ് രാഗേഷ് പറയുന്നത്. കെ.സുധാകരന്റെ ഔദാര്യം വാങ്ങി പാര്‍ട്ടി പ്രവര്‍ത്തനം നടത്തേണ്ട ഗതികേട് തനിക്കില്ലെന്നും എന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ നേതൃത്വം നല്‍കിയവരില്‍ തനിക്ക് വിശ്വാസമില്ലെന്നും കെപിസിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും രാഗേഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്നാല്‍ പിടിച്ചുവാങ്ങിയുള്ള സ്ഥാനം ആവശ്യമില്ലെന്ന് കെപിസിസി പ്രസിഡണ്ട് വി.എം.സുധീരന്‍ ജില്ലാ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. യുഡിഎഫില്‍ തുടരുന്ന അനിശ്ചിതത്വം മുതലെടുക്കാനാണ് എല്‍ഡിഎഫ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം മാറ്റിവെച്ചത്. ഇന്ന് രാവിലെ 11 മണിക്കാണ് മേയര്‍ തെരഞ്ഞെടുപ്പ് നടക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

Football

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

Samskriti

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

Kerala

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

പുതിയ വാര്‍ത്തകള്‍

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.