മറയൂര്‍: നാട്ടുകാരെ ഭീതിയിലാഴ്ത്തി ബാബു നഗറില്‍ പൂച്ചപുലി ഇറങ്ങി. ഇന്നലെ പുലര്‍ച്ചെ 4.30 ഓടെയാണ് ബാബുനഗര്‍ അന്‍പത് വീട് കോളനി ഭാഗത്താണ് പൂച്ചപുലി എത്തിയത്. ഇവിടെ വീട്ടില്‍ വളര്‍ത്തിയിരുന്ന നായക്കുട്ടിയെ പുലി പിടിച്ചുകൊണ്ട് പോയി. പുലര്‍ച്ചെ വീടിന് വെളിയില്‍ പുലിയുടെ കാല്‍പ്പാട് കണ്ട അംബികയാണ് പുലിയെത്തിയ കാര്യം ആദ്യം അറിയുന്നത്. തുടര്‍ന്ന് ഇവര്‍ നാട്ടുകാരെയും വനപാലകരെയും വിവരമറിയിക്കുകയായിരുന്നു. വനപാലകരെത്തി പരിശോധന നടത്തി. മൂന്നുമാസം മുന്‍പ് ഇതിനു സമീപത്ത് ആട്ടിന്‍ കുട്ടിയെ അഞ്ജാത ജീവി പിടികൂടിയിരുന്നു. തുടര്‍ന്ന് വനപാലകര്‍ ഇവിടെ ക്യാമറ സ്ഥാപിച്ചിരുന്നു. കാലങ്ങളായി ഇവിടെ ഫെന്‍സിംങ് സംവിധാനം സ്ഥാപിച്ച് തരാമെന്നുപറയുന്നതല്ലാതെ യാതൊരു നടപടികളും അധികൃതര്‍ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രി ആയാല്‍ ഭീതിയോടെ ആണ് ഇവിടെ കഴിച്ച് കൂട്ടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: