മറയൂര്‍: കാന്തല്ലൂര്‍ പൊങ്ങമ്പള്ളിയില്‍ രണ്ട് ലക്ഷം രൂപ വിലവരുന്ന ചന്ദനമരം മോഷ്ടിച്ച് കടത്തി. ഇന്നലെ രാവിലെയാണ് സംഭവം വനംവകുപ്പ് അറിയുന്നത്. വനംവകുപ്പിലെ ഗാര്‍ഡുമാരുടെ താവളത്തിന് സമീപത്തുനിന്നാണ് ചന്ദനം കവര്‍ന്നത് എന്നത് സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. പാമ്പാര്‍ വഴിയാണ് ചന്ദനം കടത്തിയിരിക്കുന്നത്. വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















