Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

തോട്ടം തൊഴിലാളികളെ വഞ്ചിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2015, 10:24 pm IST
inVicharam

കേരളത്തില്‍ ആദ്യമായി ‘സ്ത്രീമേധാവിത്വം’ എന്ന സങ്കല്‍പ്പം പ്രായോഗികമാക്കിയവരാണ് മൂന്നാറില്‍ എസ്റ്റേറ്റ് ഉടമകള്‍ക്കെതിരെ സമരം ചെയ്യുന്ന ‘പെമ്പിളൈ ഒരുമൈ’. കൂലിയും ബോണസ്സും വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഈ സ്ത്രീ തോട്ടംതൊഴിലാളി സംഘടന ട്രേഡ് യൂണിയനുകളുടെ നേതൃത്വം തിരസ്‌കരിച്ചത് തോട്ടം ഉടമകളെ ഞെട്ടിപ്പിക്കുകയുണ്ടായി. പല ട്രേഡ് യൂണിയനുകളും പുരുഷമേധാവിത്വമുള്ള സംവിധാനമാണ്. പെമ്പിളൈ ഒരുമൈ ആവശ്യപ്പെട്ടത് കൂലിയും ബോണസ്സും വര്‍ധിപ്പിക്കണമെന്നായിരുന്നു.

പക്ഷേ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നെത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും തോട്ടം ഉടമകളും തമ്മില്‍ ഉണ്ടാക്കിയ രഹസ്യധാരണയില്‍ ഇവര്‍ക്ക് കൂലി വര്‍ധിപ്പിക്കാമെന്നും ബോണസ് നല്‍കണമെന്നും ഉറപ്പ് നല്‍കി. എന്നാല്‍ തെരഞ്ഞെടുപ്പിനുശേഷം സൗകര്യപൂര്‍വം ഇത് തള്ളുകയായിരുന്നു. മൂന്നാര്‍ തോട്ടം തൊഴിലാളികള്‍ ജീവിക്കുന്നത് ഇപ്പോഴും കോളോണിയല്‍ യുഗത്തിലാണ്. രണ്ടു ചെറിയ മുറികളുള്ള ‘ലയം’ എന്നുവിളിക്കുന്ന അവരുടെ വാസസ്ഥലം ഒരു കുടുംബത്തിന് ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന, പലവിധചൂഷണങ്ങള്‍ക്കും അവസരമൊരുക്കുന്ന ഒരു സംവിധാനമാണ്.

സര്‍ക്കാരിനെ വിശ്വസിച്ച് സമരം പിന്‍വലിച്ച ‘പെമ്പിളൈ ഒരുമൈ’ ഇപ്പോള്‍ എന്തുചെയ്യണം എന്നറിയാതെ കുഴയുകയാണ്. പണിമുടക്ക് സമരത്തിന് ഇനിയില്ലെന്നും അതിന്റെ നേതാവ് ലിസി അറിയിച്ചു. കൂലി വര്‍ധനവ് സംബന്ധിച്ച ചര്‍ച്ച നടക്കാനിരിക്കെയാണ് ഇത് നടപ്പാക്കാനാകില്ലെന്ന് തോട്ടം ഉടമകള്‍ പ്രഖ്യാപിച്ചത്. കൂലി വര്‍ധനവ് സംബന്ധിച്ച് തീരുമാനമായില്ലെങ്കില്‍ ‘പെമ്പിളൈ ഒരുമൈ’ സമരം സെക്രട്ടറിയേറ്റ് പടിക്കലിലേക്ക് മാറ്റാനുള്ള തീരുമാനത്തിലാണ്. ട്രേഡ് യൂണിയന്‍ സഹായമില്ലാതെ സ്ത്രീകള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഗോമതി ഉള്‍പ്പെടെ, ആവശ്യപ്പെടുന്നത് 20 ശതമാനം ശമ്പള പാക്കേജാണ്. ഇതില്‍ 8.33 ശതമാനം ബോണസും 11.67 ശതമാനം സഹായധനവും ഉള്‍പ്പെടുന്നു.

ഇപ്പോള്‍ ട്രേഡ് യൂണിയനുകളും ഇവരെ പിന്തുണച്ച് മിനിമം കൂലി 500 രൂപ എങ്കിലും ആക്കണം എന്ന ആവശ്യം ഉയര്‍ത്തിയിരിക്കുന്നു. പക്ഷേ റബറിന്റെയും തേയിലയുടെയും കുരുമുളകിന്റെയും വില താഴ്ന്ന സാഹചര്യത്തില്‍ ഈ വര്‍ധന താങ്ങാന്‍ സാധ്യമല്ലെന്നാണ് തോട്ടമുടമകളുടെ നിലപാട്. അവരുടെ ശമ്പളം ഇപ്പോഴത്തെ 232 ല്‍ നിന്നും 300 രൂപയാക്കാമെന്നാണ് തോട്ടം ഉടമകള്‍ പറയുന്നത്. എസ്റ്റേറ്റുകള്‍ ഇപ്പോള്‍ ചെറിയ സാമ്രാജ്യങ്ങള്‍ പോലെയാണ് നിലനില്‍ക്കുന്നത്. ‘പെമ്പിളൈ ഒരുമൈ’യുടെ പ്രതിഷേധത്തിന് കാരണം ശമ്പള കുറവ് മാത്രമല്ല സ്ത്രീ-പുരുഷ വിവേചനം കൂടിയാണ്.

ഇതിനൊക്കെ അറുതിവരുത്താന്‍ പെമ്പിളൈ ഒരുമൈ തങ്ങളുടെ സ്വന്തം ട്രേഡ് യൂണിയന്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ്. 3,25,000 തൊഴിലാളികളാണ് തോട്ടങ്ങളില്‍ പണിയെടുക്കുന്നത്. അവരുടെ ആവശ്യം 30 ശതമാനം ശമ്പള വര്‍ധനവാണ്. തോട്ടം ഉടമകള്‍ തെരഞ്ഞെടുപ്പ് വേളയില്‍ ഒത്തുതീര്‍പ്പിന് തയ്യാറായത് തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ സഹായിക്കാനായിരുന്നു എന്നും സര്‍ക്കാരാകട്ടെ ഉറപ്പുതന്നതൊന്നും ചെയ്തില്ലെന്നും അവര്‍ ആരോപിക്കുന്നതില്‍ സത്യമുണ്ട്. മിനിമം കൂലി 500 രൂപയാക്കണമെന്നാവശ്യപ്പെട്ട് 17 ദിവസം തുടര്‍ന്ന അനിശ്ചിതകാല സമരം നീക്കുപോക്കുകള്‍ക്ക് ഒടുവില്‍ 301 രൂപയില്‍ ഒത്തുതീര്‍പ്പിന് തൊഴിലാളികള്‍ തയ്യാറാവുകയായിരുന്നു. ഇതുപോലും നല്‍കാനാവില്ലെന്ന ഉടമകളുടെ നിലപാട് തോട്ടംമേഖലയെ വീണ്ടും സമരത്തിലേയ്‌ക്ക് തള്ളിവിടുമെന്നുറപ്പാണ്. തങ്ങളുടെ ആവശ്യത്തിന് സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ കൂലി വര്‍ധന അടക്കമുള്ള ധാരണയില്‍നിന്നും പിന്മാറുമെന്നും തോട്ടമുടമകള്‍ ഭീഷണി ഉയര്‍ത്തുകയായിരുന്നു.

ധാരണയില്‍നിന്നും പിന്‍വാങ്ങി തോട്ടം നടത്താനാവില്ലെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. കൂലി വര്‍ധന സംബന്ധിച്ച കാര്യങ്ങള്‍ പുനഃപരിശോധിക്കുകയില്ലെന്നും തോട്ടം ഉടമകളുടെ സമ്മര്‍ദ്ദതന്ത്രത്തിന് വഴങ്ങില്ലെന്നും മന്ത്രി വ്യക്തമാക്കി. കൂലി കൂട്ടാനാവില്ലെന്ന ഉടമകളുടെ നിലപാട് കൂടുതല്‍ ഇളവ് നേടാനുള്ള തന്ത്രമായും വ്യാഖ്യാനിക്കപ്പെടുന്നു. ഈ വര്‍ഷം സപ്തംബര്‍ അഞ്ചാം തീയതി രൂപീകരിക്കപ്പെട്ട ഈ സ്ത്രീ കൂട്ടായ്‌മ ചരിത്രം രചിച്ചിരിക്കുകയാണ്. പക്ഷേ ചരിത്രപരമെന്ന് വിശേഷിപ്പിക്കപ്പെട്ട പെമ്പിളൈ ഒരുമൈയിലും അനൈക്യം മറനീക്കുന്നു. ഇതില്‍ എഐഡിഎംകെയുടെ ഇടപെടല്‍ ഉണ്ടെന്നാണ് ആരോപണം.

സ്ത്രീ തോട്ടം തൊഴിലാളികള്‍ തമിഴരാണ്. ഇവരെ ഭിന്നിപ്പിക്കാനാണ് രാഷ്‌ട്രീയ പാര്‍ട്ടികളുടെ ശ്രമം. ‘പെമ്പിളൈ ഒരുമൈ’യെ തങ്ങളുടെ പാര്‍ട്ടിയോടൊപ്പം ചേര്‍ത്ത് ഭരണം പിടിച്ചെടുക്കാന്‍ ഇടതു-വലതു മുന്നണികള്‍ ശ്രമം തുടരുകയാണ്. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പെമ്പിളൈ ഒരുമൈയ്‌ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. സര്‍ക്കാരും തോട്ടം ഉടമകളും ഒത്തുകളിക്കുകയാണ് എന്നും വിഎസ് ആരോപിച്ചു. പെമ്പിളൈ ഒരുമൈയുടെ സമരം സെക്രട്ടറിയേറ്റ് പടിയ്‌ക്കലേക്ക് നീങ്ങിയാല്‍ സര്‍ക്കാരിനെ അത് വെട്ടിലാക്കും. തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് തോട്ടമുടമകള്‍ വഴങ്ങുമെന്നാണ് ഏറ്റവുമൊടുവില്‍ അറിയാന്‍ കഴിയുന്നത്. ഇങ്ങനെ സംഭവിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.