കോട്ടയം: ഇന്ത്യന്‍ അകാദമി ഓഫ് പീടിയാട്രിക് കോട്ടയം ശാഖയുടെയും കുട്ടികളുടെ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ കോട്ടയം കിംസ് ആശുപത്രിയുടെ സഹകരണത്തോടെ ശിശുദിനവും ലോക പ്രമേഹദിനവും ആചരിച്ചു. പ്രമേഹം തടയുവാന്‍ വ്യായാമത്തിനുള്ള പ്രാധാന്യത്തിനു ഊന്നല്‍ നല്‍കിക്കൊണ്ട് കുട്ടികളുടെ ആശുപത്രിയില്‍ നിന്നും പനമ്പാലം പീടിയാട്രിക് ക്ലബുവരെ കൂട്ടയോട്ടം സംഘടിപ്പിച്ചു. സമാപന സമ്മേളനത്തില്‍ മുതിര്‍ന്ന കായികതാരങ്ങളായ സതീശന്‍, ഡോ. രാഘവന്‍, ഡോ.ജോസ്, ബേബി പ്ലാക്കൂട്ടം എന്നിവരെയും നാഷണല്‍ പോള്‍ വാള്‍ട്ട് ചാമ്പ്യന്‍ മരിയ ജയിംസിനെയും ആദരിച്ചു. ഐഎപി പ്രസിഡന്റ് ഡോ. ജയപ്രകാശ്.കെ.പി അദ്ധ്യക്ഷത വഹിച്ചു. ഡോ.സി.ജയകുമാര്‍, ഡോ. സവിത, ഡോ. ബാലചന്ദ്രന്‍, ഡോ. സെബാസ്റ്റിയന്‍ ലൂക്കോസ്, ഐഎപി സെക്രട്ടറി ഡോ. സുനു ജോണ്‍ എന്നിവര്‍ സംസാരിച്ചു. ഐഎംഎ കോട്ടയം ബ്രാഞ്ച് പ്രസിഡന്റ് ഡോ. സുദയകുമാര്‍ മുഖ്യാതിഥിയായിരുന്നു.
















