അടിമാലി: അടിമാലി ആയിരമേക്കര്‍ കല്ലമ്പലത്തിന് സമീപം 11 കെ വി ലൈന്‍ പോസ്റ്റ് ജീര്‍ണ്ണിച്ച നിലയില്‍. ലൈനിനുപയോഗിച്ചിട്ടുള്ള തടി ജീര്‍ണ്ണിച്ച് നിലംപ്പൊത്താറായ സ്ഥിതിയിലായിട്ടും അധികൃതര്‍ക്ക് ഒരു കുലുക്കവുമില്ല. പലതവണ സെക്ഷനില്‍ പരാതി നല്‍കിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായില്ല. നൂറുകണക്കിനാളുകള്‍ ആരാധനയ്‌ക്കായി എത്തുന്ന ക്ഷേത്രത്തിന് സമീപമാണ് വന്‍ അപകടം ക്ഷണിച്ച് വരുത്തുന്ന രീതിയിലുള്ള പോസ്റ്റ് നില്‍ക്കുന്നത്. ചെറിയ ഒരു കാറ്റ് വന്നാല്‍പോലും ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുകളില്‍ മുട്ടുന്ന രീതിയിലാണ് പോസ്റ്റ് സ്ഥിതിചെയ്യുന്നത്. നേര്യമംഗലം പവര്‍ഹൗസില്‍ നിന്നും അടിമാലിയിലേക്കുള്ള 11 കെവി ലൈനാണിത്. അപകടകരമായ രീതിയിലുള്ള ലൈനും പോസ്റ്റും എത്രയുംവേഗം മാറ്റിസ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കുകയാണ്. ബോര്‍ഡിന്റെ അനാസ്ഥമൂലം മാങ്കുളം ചിക്കണംകുടിയില്‍ 3 വനവാസി സ്ത്രീകള്‍ ഷോക്കേറ്റ് മരിച്ചിരുന്നു.
















