കണ്ണൂര്‍: കാട്ടാമ്പള്ളിയില്‍ സഹോദരന്മാര് തമ്മിലുണ്ടായ വഴക്കില്‍ ഒരാള്‍ മരിച്ചു. കാട്ടാമ്പള്ളി രാഘവനഗര്‍ കോളനിയിലെ പനയാന്‍ ഹൗസില്‍ കെ. പനയാന്‍ പവിത്ര(55)നാണ് തലയ്‌കടിയേറ്റ് മരിച്ചത്. പതിമൂന്നിന് പവിത്രനും ഇയാളുടെ സഹോദരനായ പ്രകാശനും തമ്മില്‍ വഴക്കുണ്ടാകുകയും അതിന് ശേഷം വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പവിത്രനെ പ്രകാശന്‍ ഷവല്‍ കൊണ്ട് തലയ്‌ക്കടിക്കുകയുമായിരുന്നു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ പവിത്രനെ എ.കെ.ജി ഹോസ്പിറ്റലിലേക്കും അവിടെ നിന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ പത്ത് മുപ്പതോടെ പവിത്രന്‍ മരിക്കുകയായിരുന്നു. തെങ്ങുകയറ്റത്തൊഴിലാളിയായിരുന്നു മരിച്ച പവിത്രന്‍. വിലാസിനിയാണ് ‘ഭാര്യ.മക്കള്‍: രാജേഷ്, സവിത,ശ്രുതി, സിനി,നിഖില്‍,ഫിജില. വളപട്ടണം പോലീസ് കേസെടുത്തു.
















