കാളകെട്ടി: പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കൂട്ട നടത്തം സംഘടിപ്പിച്ചു. പിണ്ണാക്കനാട് എസ്‌ഐ മനോജ് എസ്. കൂട്ടനടത്തം ഫഌഗ്ഓഫ് ചെയ്തു. സെമിനാര്‍, ക്വിസ് മത്സരം, പോസ്റ്റര്‍ പ്രദര്‍ശനം, ഡയബറ്റിക് സര്‍വെ എന്നിവയും സംഘടിപ്പിച്ചു.
സമ്മേളനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ആന്‍സമ്മ തോമസ്, പഞ്ചായത്തംഗങ്ങളായ മാത്യു വാണിയപ്പുര, ജേക്കബ് തോമസ് ചുമപ്പുങ്കല്‍, ബിനോ കെ. തോമസ്, സെബാസ്റ്റിയന്‍ വി.എം., ജയ ജോണ്‍, ജേക്കബ് പോപ്‌സ്, പാര്‍വതി ജിജി എന്നിവര്‍ പ്രസംഗിച്ചു.
മണിമല: സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ലോക പ്രമേഹദിനത്തോടനുബന്ധിച്ച് പ്രമേഹ ബോധവത്കരണ റാലിയും ക്ലാസും നടത്തി. റാലിയുടെ ഉദ്ഘാടനം വെള്ളാവൂര്‍ പഞ്ചായത്ത് ടൗണ്‍ വാര്‍ഡ് മെംബര്‍ ഡയോണി ബൈജു നിര്‍വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ ബെന്നി തോമസ് ബോധവത്ക്കരണ ക്ലാസ് നടത്തി. എന്‍എസ്എസിന്റെ ദത്ത് ഗ്രാമത്തില്‍ പ്രമേഹത്തെക്കുറിച്ചുള്ള വിവരശേഖരണം നടത്തി. പ്രിന്‍സിപ്പല്‍ മറിയാമ്മ എ.സി., സുനില്‍ മാത്യു, ഷിനിജ കെ.പി., സുമ കെ.എസ്. എന്നിവര്‍ നേതൃത്വം നല്‍കി.
















