വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവത്തിന് 17ന് കൊടിയേറും. തന്ത്രി പ്രമുഖരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരിയുടെയും മേക്കാട് നാരായണന്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മി കത്വത്തില്‍ രാവിലെ 8.30നും 10.30നും മദ്ധ്യേയാണ് കൊടിയേറ്റം. പ്രസിദ്ധമായ തൃക്കാര്‍ത്തിക 25ന് നടക്കും. 26ന് ആറാട്ടോടു കൂടിയാണ് ഉത്സവം സമാപിക്കുന്നത്.
17ന് വിളക്ക്, പുറത്തുചാട്ടം, കോടിപ്പുറത്ത് വിളക്ക് എന്നിവയാണ് പരിപാടികള്‍. 18ന് ശ്രീബലി, പഞ്ചവാദ്യം, വിളക്ക്, വൈക്കം വിജയലക്ഷ്മിയുടെ സംഗീതസദസ്. 19ന് ശ്രീബലി, പ്രഭാഷണം, തോട്ടകം എന്‍.എസ്.എസ് വനിതാസമാജത്തിന്റെ തിരുവാതിരകളി, പുല്ലാങ്കുഴല്‍ കച്ചേരി, വിളക്ക്, പുറത്തുചാട്ടം. 20ന് പാരായണം, ശ്രീബലി, ഉത്സവബലി ദര്‍ശനം, ഓട്ടം തുള്ളല്‍, പ്രഭാഷണം, വയലിന്‍ സോളോ, ക്ലാസിക്കല്‍ ഡാന്‍സ്, വിളക്ക്. 21ന് ശ്രീബലി, തെക്കേമുറി എന്‍.എസ്.എസ് വനിതാസമാ ജത്തിന്റെ തിരുവാതിരകളി, ക്ലാസിക്കല്‍ ഡാന്‍സ്, വിളക്ക്, നൃത്തനാടകം. 22ന് ഭക്തിഗാനമഞ്ജരി, ക്ലാസിക്കല്‍ ഡാന്‍സ്, വലിയവിളക്ക്. 23ന് ഉത്സവബലി ദര്‍ശനം, പാഠകം, കാഴ്ചശ്രീബലി, മേജര്‍സെറ്റ് പഞ്ചവാദ്യം, ജുഗല്‍ബന്തി, വിളക്ക് തെക്കുംചേരിമേല്‍ എഴുന്നള്ളിപ്പ്. 24ന് കുലവാഴ പുറപ്പാട്, മേജര്‍സെറ്റ് പഞ്ചാരിമേളം, നൃത്തനൃത്യങ്ങള്‍, കഥകളി, വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പ് എന്നിവ നടക്കും.
തൃക്കാര്‍ത്തിക ദിവസമായ 25ന് രാവിലെ ആറിന് തൃക്കാര്‍ത്തിക ദര്‍ശനം, ഭക്തിഗാനസുധ, നാമസങ്കീര്‍ ത്തനലഹരി, പ്രസാദഊട്ട്, ക്ലാസിക്കല്‍ ഡാന്‍സ്, സംഗീതസദസ്സ്, തൃക്കാര്‍ത്തിക വിളക്ക്, വലിയ കാണിക്ക, വെടിക്കെട്ട് എന്നിവ നടക്കും. 26ന് വൈകുന്നേരം അഞ്ചിന് ആറാട്ട് എഴുന്നള്ളിപ്പ്, രാത്രി പത്തിന് വൈക്കം ക്ഷേത്രത്തില്‍ കൂടിപ്പൂജ വിളക്ക്.
















