മട്ടന്നൂര്‍: ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ റീത്തുകള്‍ വെച്ചു. കല്ലേരിക്കരയിലെ കണ്ണൂര്‍ വിമാനത്താവള പുനരധിവാസ മേഖലയിലുള്ള കൃഷ്ണാലയത്തില്‍ പി.കെ.വിപിന്‍, ശ്രീപദ്മത്തില്‍ എം.ഷിജു എന്നിവരുടെ വീടുകളിലാണ് റീത്ത് കണ്ടെത്തിയത്. രാവിലെ വീട്ടുകാര്‍ വാതില്‍ തുറന്നപ്പോഴാണ് പച്ചിലയും പൂവും ഉപയോഗിച്ചുള്ള റീത്ത് രണ്ടു വീടുകളുടെയും മുറ്റത്ത് കണ്ടെത്തിയത്. പരാതിയെത്തുടര്‍ന്ന് മട്ടന്നൂര്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി റീത്തുകള്‍ എടുത്തുമാറ്റി. സംഭവത്തിന് പിന്നില്‍ സിപിഎം സംഘമാണെന്ന് ബിജെപി ആരോപിച്ചു. ഈ മേഖലയിലുണ്ടായിരുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: