തലശ്ശേരി: കഴിഞ്ഞതവണ തലശ്ശേരി നഗരസഭയില്‍ ആറ് കൗണ്‍സിലര്‍മാര്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ്സിന് ഇത്തവണ മൂന്ന് കൗണ്‍സിലര്‍മാര്‍ മാത്രമാണെന്നും തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ശാന്തയും അരവിന്ദാക്ഷനും ഡിസിസി നേതൃത്വവുമാണെന്ന് മുന്‍ ദളിത് കോണ്‍ഗ്രസ് പ്രസിഡണ്ടും കാരായി ചന്ദ്രശേഖരനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്ത കെ.രാജന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പട്ടികജാതി സീറ്റ് ലീഗിന് വിട്ടുകൊടുത്തതും സംവരണ സീറ്റിലെ പരാജയത്തിന് കാരണമായി. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ശാന്ത ബ്ലോക്ക് പ്രസിഡണ്ട് സ്ഥാനം രാജിവെക്കണമെന്നും രാജന്‍ അവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ എം.ദിനേശനും പങ്കെടുത്തു.
















