കണ്ണൂര്‍: കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനെ പരിശീലന മികവിന്റെ കേന്ദ്രമാക്കാന്‍ അടിയന്തിര നടപടികള്‍ വേണമെന്നു ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ്. കണ്ണൂരില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍. കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ കായിക മേഖലയില്‍ ഏറെ സംഭാവനകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ആവശ്യമായ സൗകര്യങ്ങളോ പരിശീലന ഉപകരണങ്ങളുമില്ലാത്തത് ഇപ്പോള്‍ കായികതാരങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സൗകര്യമില്ലാത്ത ഒരു കേന്ദ്രത്തിലേക്ക് കുട്ടികളെ അയക്കാന്‍ രക്ഷിതാക്കള്‍ മടിക്കുകയാണ്. മികച്ച കഴിവുള്ള കുട്ടികളാണ് ഡിവിഷനിലുള്ളത്. ഇവര്‍ക്കാവശ്യമായ പരിശീലനം നല്‍കാന്‍ കേന്ദ്രത്തെ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അഞ്ജു ബോബി ജോര്‍ജ് ആവശ്യപ്പെട്ടു.
















