Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

പോഷകാഹാര സുരക്ഷ: മികച്ച സംഭാവന മൃഗസംരക്ഷണ മേഖലയുടേത്-ഡോ.ശ്രീവാസ്തവ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2015, 08:30 pm IST
inWayanad

രാജ്യത്ത് പോഷകാഹാര സുരക്ഷയില്‍ മികച്ച സംഭാവനകള്‍ നല്‍കുന്നത് മൃഗസംരക്ഷണ മേഖലയാണെന്ന് ഹരിയാന നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രൊഫ.ഡോ.എം.കെ.ശ്രീവാസ്തവ. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ പൂക്കോട് ക്യാംപസില്‍ ഏഴാമത് കേരള വെറ്ററിനറി ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ധിച്ച തോതിലുള്ള പാല്‍, മാംസ ഉല്‍പാദനം ഇന്ത്യയില്‍ പോഷകാഹാര സുരക്ഷയില്‍ കാതലായ പങ്കാണ് വഹിക്കുന്നത്. ഈ യാഥാര്‍ഥ്യം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ജനങ്ങളില്‍ എത്തുന്നില്ല. 1964-’65ല്‍ ഇന്ത്യന്‍ 39 ദശലക്ഷം ടണ്‍ ആയിരുന്നു അരി ഉത്പാദനം. ഹരിത വിപ്ലവത്തിന്റെ ഫലമായി അരി ഉല്‍പാദനം വര്‍ധിച്ചു. നിലവിലത് 106 ദശലക്ഷം ടണ്‍ ആണ്. ഇതിലും വലിയ വര്‍ധനവാണ് ക്ഷീരോല്‍പാദനത്തില്‍ ഉണ്ടായത്. രാജ്യത്ത് ഹരിതവിപ്ലവത്തിനു തുടക്കമിട്ട കാലത്ത് 17 ദശലക്ഷം ടണ്‍ ആയിരുന്ന പാല്‍ ഉല്‍പാദനം 140 ദശലക്ഷം ടണ്ണിലെത്തി. പക്ഷേ, ഹരിത വിപ്ലവത്തെക്കുറിച്ച് വാചാലരാകുന്നവര്‍ ധവള വിപ്ലവത്തെക്കുറിച്ച് അധികം സംസാരിക്കുന്നില്ല.

മഹാ വൈവിധ്യം, മൃഗബാഹുല്യം, ഉയര്‍ന്ന ക്ഷീരോല്‍പാദനം എന്നിവ രാജ്യത്തെ മൃഗസംരക്ഷണ മേഖലയുടെ ശക്തിയാണ്. ലോകത്ത് ആകെയുള്ള എരുമകളില്‍ 57-ഉം കന്നുകാലികളില്‍ 60-ഉം ശതമാനം ഇന്ത്യയിലാണ്. രാജ്യത്ത് 17 ദശലക്ഷം ജനങ്ങളാണ് ഉപജീവനത്തിനു മൃഗസംരക്ഷണ മേഖലയെ ആശ്രയിക്കുന്നത്. 4.4 ശതമാനമാണ് ഈ മേഖലയില്‍ വാര്‍ഷിക വളര്‍ച്ച. ലോകത്ത് പാലില്‍ 17.4 ശതമാനം ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. ഉല്‍പാദനക്ഷമത കുറഞ്ഞ മൃഗങ്ങളുടെ ആധിക്യവും മികച്ച ബീജോല്‍പാദനത്തിനു ഉതകുന്ന കാളകളുടെ കുറവും രാജ്യം നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനപ്പെട്ടവയാണ്.

വളര്‍ത്തുമൃഗങ്ങളില്‍ വെച്ചൂര്‍, സഹിവാള്‍, ഗിര്‍, താര്‍പാര്‍ക്കര്‍ തുടങ്ങിയ നാടന്‍ ഇനങ്ങളുടെ സംരക്ഷണത്തിനും മെച്ചപ്പെടുത്തലിനും ഊന്നല്‍ നല്‍കേണ്ടതുണ്ട്. നാടന്‍ ഇനങ്ങളില്‍ കുളമ്പുദീനം, ബ്രൂസെല്ലോസിസ്, അകിടുവീക്കം തുടങ്ങിയവ പ്രതിരോധിക്കുന്നതിനുള്ള ശേഷി കൂടുതലാണ്. അന്തരീക്ഷ താപനിലയിലെ മാറ്റങ്ങളുമായി വേഗത്തില്‍ പൊരുത്തപ്പെടുന്നതും നാടന്‍ ഇനങ്ങളാണ്. മറ്റിനങ്ങളെ അപേക്ഷിച്ച് ഇവയ്‌ക്ക് ആഹാരവും കുറച്ചുമതി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ നടപ്പിലാക്കിയാല്‍ 2030 ഓടെ കുളമ്പുദീനത്തെ രാജ്യത്തിന്റെ പടികടത്താനാകും-ഡോ.ശ്രീവാസ്തവ പറഞ്ഞു.

ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ബ്രാഞ്ച് പ്രസിഡന്റ് ഡോ.ഇ.കെ.ഈശ്വരന്‍ അധ്യക്ഷനായിരുന്നു. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബി.അശോക് മുഖ്യപ്രഭാഷണവും പൂക്കോട് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് കോളേജ് ഡീന്‍ ഡോ.കെ.വിജയകുമാര്‍ ആമുഖപ്രഭാഷണവും നടത്തി. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ബ്രാഞ്ച് സെക്രട്ടറി ജോ.പി.ബിജു സ്വാഗതവും സംഘാടക സമിതി സെക്രട്ടറി ഡോ.ബിന്ദ്യ ലിസ് അബ്രഹാം നന്ദിയും പറഞ്ഞു.

അനിമല്‍ പ്രൊഡക്ഷന്‍- മാനേജ്‌മെന്റ് ആന്‍ഡ് വെല്‍ഫെയര്‍, വെറ്ററിനറി ഹെല്‍ത്ത് സയന്‍സസ്, വെറ്ററിനറി സയന്‍സ് ഇന്‍ പ്രാക്ടീസ്, ബേസിക് വെറ്ററിനറി ആന്‍ഡ് അലൈഡ് സയന്‍സസ്, ജന്തുജന്യരോഗങ്ങളും പൊതുജനാരോഗ്യവും എന്നീ വിഭാഗങ്ങളില്‍ 178 വിഷയങ്ങളിലാണ് ശാസ്ത്ര കോണ്‍ഗ്രസില്‍ പ്രബന്ധാവതരണം. ഇവയുടെ സമാഹാരം മൃഗസംരക്ഷണ ഡയറക്ടര്‍ ഡോ.എസ്.ചന്ദ്രന്‍കുട്ടി പ്രകാശനം ചെയ്തു. ശാസ്ത്ര സെഷനുകള്‍ക്ക് തുടക്കമിട്ട് ബെംഗളൂരു നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അനിമല്‍ ന്യൂട്രീഷ്യന്‍ ആന്‍ഡ് ഫിസിയോളജി(എന്‍.ഐ.എ.എന്‍.പി) ഡയറക്ടര്‍ ഡോ.രാഘവേന്ദ്ര ഭട്ട ‘കാലാവസ്ഥാവ്യതിയാനവും മൃഗസംരക്ഷണവും’ എന്ന വിഷയം അവതരിപ്പിച്ചു. ‘വന്യജീവി ശാസ്ത്രവും വെറ്ററിനറി സയന്‍സും’ എന്ന വിഷയത്തില്‍ കാനഡയിലെ കാല്‍ഗറി സര്‍വകലാശാലയില്‍നിന്നുള്ള ഡോ. ജേക്കബ്ബ് തുണ്ടത്തിലും ‘മനുഷ്യ-മൃഗ സംഘര്‍ഷം’ എന്ന വിഷയത്തില്‍ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ.പി.എസ്.ഈസയും പ്രഭാഷണം നടത്തി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വെറ്ററിനറി സര്‍വകലാശാലകള്‍, ശാസ്ത്ര ഗവേഷണ ലാബോറട്ടറികള്‍, ഗവേഷണ സ്ഥാപനങ്ങള്‍, മൃഗസംരക്ഷണ ഫാമുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നായി ശാസ്ത്രജ്ഞര്‍, അക്കാദമിക് വിദഗ്ധര്‍, അധ്യാപകര്‍, ഗവേഷണ വിദ്യാര്‍ഥികള്‍ എന്നിവരടക്കം 300 പേരാണ് ശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.