പയ്യന്നൂര്‍: തപസ്യ കലാസാഹിത്യ വേദിയുടെ പിലാത്തറ യൂണിറ്റ് ഉദ്ഘാടന പരിപാടിയായ വൈഖരി 2015 നാളെ വൈകുന്നേരം 3 മണി മുതല്‍ പിലാത്തറ സംഗം ഓഡിറ്റോറിയത്തില്‍ നടക്കും. പാണപ്പുഴ പത്മനാഭന്‍ പണിക്കരും കൊയോങ്കര ‘ഭാസ്‌കരന്‍ പണിക്കരുംഅവതരിപ്പിക്കുന്ന മറത്ത് കളിയോടെ പരിപാടികള്‍ ആരംഭിക്കും.4 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന് മുന്നോടിയായി പി.ഇ.കൃഷ്ണന്‍ നമ്പൂതിരി അഷ്ടപദി ആലാപനം നടത്തും സിനിമാ ഗാന രചയിതാവും കവിയുമായ എസ്. രമേശന്‍ നായര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. എന്റെ ‘ഭാഷ, എന്റെ ‘ഭൂമി, എന്റെ സംസ്‌കാരം എന്ന വിഷയത്തെ അധികരിച്ച് ഡോ.കൂമുള്ളി ശിവരാമന്‍ പ്രഭ ാഷണം നടത്തും തുടര്‍ന്ന് മധു കാനായിയുടെ കവിതാ സമാഹാരത്തിന്റെ പ്രകാശനം എം.സാവിത്രി ടീച്ചര്‍ക്ക് നല്‍കി രമേശന്‍ നായര്‍ നിര്‍വ്വഹിക്കും.പ്രശാന്ത് ബാബു കൈതപ്രം പുസ്തകം പരിചയപ്പെടുത്തും.വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കാരക്കാട് കേശവന്‍ നമ്പൂതിരി ( മലയാള കവിത ) കുഞ്ഞിരാമ പെരുവണ്ണാന്‍ ( തെയ്യം) സുകുമാരന്‍ മാസ്റ്റര്‍ ( ഓട്ടന്‍തുള്ളല്‍ ) ഡോ.സുബിത ലക്ഷ്മണന്‍ (സംസ്‌കൃത ന്യായം) ഡോ. പ്രഭാകരന്‍ ഹെബ്ബാറില്ലത്ത് (ഗവേഷണം, വിവര്‍ത്തനം) ഡോ. ടി.വി.മോഹനന്‍ (വിവര്‍ത്തനം) ഡോ.എന്‍.പ്രേംകുമാര്‍ (മെഡിസിന്‍) എന്നിവരെ ആദരിക്കും.തുടര്‍ന്ന് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ചെറുകഥാ ചിത്രരചന മത്സരങ്ങളില്‍ സമ്മാനര്‍ഹരായവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കും.ഫാ. ക്ലാരന്‍ സ് പാലിയത്ത്, ഡോ.തമ്പുരാന്‍, ഡോ. പി. എം. മധു, രാമകൃഷ്ണന്‍ വെങ്ങര എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തും .പി .വേണുഗോപാലന്‍ മാസ്റ്റര്‍ നന്ദി പറയും. തുടര്‍ന്ന് ചിറ്റന്നൂര്‍ കലാക്ഷേത്ര അവതരിപ്പിക്കുന്ന ധ്വനി നൃത്തവിസ്മയം അരങ്ങേറും.
















