പായിപ്പാട്: പായിപ്പാട് പഞ്ചായത്തില്‍ ബിജെപിയുടെ വളര്‍ച്ചയില്‍ വിറളി പൂണ്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പരസ്യ വധഭീഷണി മുഴക്കിക്കൊണ്ട് ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ചു. പായിപ്പാട് പഞ്ചായത്തില്‍ 9-ാം വാര്‍ഡായ മുക്കാഞ്ഞിരത്താണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. ഇവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റമാണ് നടത്തിയത്. ബിജെപി സ്ഥാനാര്‍ത്ഥിക്കായി പ്രചാരണത്തിന് ഇറങ്ങിയ പ്രവര്‍ത്തകര്‍ക്ക് നേരെ ഡിവൈഎഫ്‌ഐക്കാര്‍ മുന്‍പും വധഭീഷണി മുഴക്കിയിരുന്നു. ഭീഷണി മുഴക്കിയ ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരെ ബിജെപി പായിപ്പാട് കമ്മറ്റി പോലീസില്‍ പരാതി നല്‍കി.
















