ചിങ്ങവനം: റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഞാലിയാകുഴി റോഡിലെ മേല്‍പാലം പൊളിച്ചതിന് പിന്നാലെ തൊട്ടടുത്ത പോളച്ചിറ മേല്‍പാലവും പൊളിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍. പകരം സൗകര്യം ഏര്‍പ്പെടുത്താതെ ഞാലിയാകുഴി റോഡ് അടച്ചതോടെ കാല്‍ നട പോലും അസാദ്ധ്യ മായതിനെ തുടര്‍ന്ന് പൊറുതി മുട്ടി നാട്ടുകാര്‍ ഇനി എന്ത് എന്ന നിലയിലാണ്.
ചിങ്ങവനത്തിന് കിഴക്കന്‍ പ്രദേശങ്ങളായ മൂലംകുളം, പോളച്ചിറ,സായിപ്പുകവല, പരുത്തുംപാറ, പനച്ചിക്കാട്,കുഴിമറ്റം തുടങ്ങിയ പ്രദേശങ്ങളില്‍ വസിക്കുന്നവര്‍ക്ക് ചിങ്ങവനത്തെത്താന്‍ കാല്‍ നട പോലും അസാദ്ധ്യമായതിനെ തുടര്‍ന്ന് രൂക്ഷമായ പ്രതിസന്ധിയിലാണ്. ഇനി ചിങ്ങവനത്തെത്താന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട അവസ്ഥയിലാണ് ജനങ്ങള്‍.
ഇതിനിടയില്‍ തൊട്ടടുത്ത പോളച്ചിറ മേല്‍പാലവും അടച്ചാല്‍ ചിങ്ങവനത്തിന് കിഴക്കന്‍ പ്രദേശങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാകും. ഞാലിയാകുഴി റോഡ് അടച്ചതിന് പിന്നാലെ സ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുന്‍പാകെ നാട്ടുകാര്‍ ഇതിനെതിരെ പരാതി പെട്ടിരുന്നു. നൂറ് കണക്കിന് വാഹനങ്ങള്‍ നിരന്തരം ഓടുന്ന റോഡ് അടച്ചുകഴിഞ്ഞാല്‍ വാഹനങ്ങളെ പോളച്ചിറ വഴിയും. പന്നിമറ്റം വഴിയും വണ്‍വേ അടിസ്ഥാനത്തില്‍ തിരിച്ചു വിടണമെന്ന ആവശ്യവും ഉയര്‍ത്തിയിരുന്നു. എന്നാല്‍ പോളച്ചിറപാലവും അടയ്‌കകുമെന്ന റെയില്‍വേയുടെ അറിയിപ്പില്‍ ഇനി എന്തു ചെയ്യുമെന്ന ആശങ്കയി്‌ലാണ് ജനങ്ങള്‍.
















