കോട്ടയം: നായര്‍ യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ 15ന് നായര്‍ യുവജനസംഗമം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് 4ന് തിരുനക്കര പഴയ പോലീസ് മൈതാനത്ത് നടക്കുന്ന സംഗമം എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. ഐഎസ്ആര്‍ഒ മുന്‍ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി പങ്കെടുക്കും. പത്രസമ്മേളനത്തില്‍ നായര്‍ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അഡ്വ. അനീഷ് മുരളീധരന്‍, സെക്രട്ടറി രൂപേഷ് ആര്‍. മേനോന്‍, കര്‍ണാടക നായര്‍ യൂത്ത് മൂവ്‌മെന്റ് കോര്‍ഡിനേറ്റര്‍ മനോജ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
















