പാമ്പാടി: തെരുവുനായയുടെ കടിയേറ്റ് അഞ്ചുപേരെ പാമ്പാടി താലൂക്കാശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5.30ന് പുളിക്കല്‍കവല ചെല്ലിമറ്റം റോഡിലാണ് സംഭവം. വഴിയാത്രക്കാര്‍ക്കാണ് നായയുടെ കടിയേറ്റത്. നാട്ടുകാര്‍ നായയെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. നായക്ക് പേയുള്ളതായി സംശയമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. നായയുടെ കടിയേറ്റ നെടുമാവ് സ്വദേശികളായ രാജു, തെക്കേപ്പറമ്പില്‍ ഗ്രേസി, ജിബി, അജേഷ്, ബാബു എന്നിവരാണ് ചികിത്സതേടിയത്. എല്ലാവരേയും പ്രാധമിക ചികിത്സ നല്‍കി മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് അയച്ചതെന്ന് ആശുപത്രി അതികൃതര്‍ പറഞ്ഞു.
















