പാനൂര്‍: കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ ബിജെപി അംഗങ്ങള്‍ വീരബലിദാനികളായ ചെമ്പട്ട കേളു, കെസി.രാജേഷ് എന്നിവരുടെ ജ്വലിക്കുന്ന സ്മരണയ്‌ക്ക് മുന്നില്‍ ആദരാജ്ഞലി അര്‍പ്പിച്ച് സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ രാവിലെ അംഗങ്ങളായ കെ.സുജാത, പി.സനില, കെപി.സുജാത എന്നിവര്‍ ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് കെസി.വിഷ്ണു, യുപി.ചന്ദ്രന്‍, കെസി.ജിയേഷ് തുടങ്ങിയവര്‍ക്കൊപ്പം ബലിദാനികള്‍ക്ക് പുഷ്പമര്‍പ്പിച്ചാണ് സത്യപ്രതിജ്ഞ ചടങ്ങിന് പോയത്. പഞ്ചായത്ത് ഹാളില്‍ നടന്ന സത്യപ്രതിജ്ഞ പരിപാടിയില്‍ പ്രായം കൂടിയ അംഗം പികെ.കുഞ്ഞമ്പുവിന് വരണാധികാരി എ.വിജയന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പിന്നീട് മറ്റ് അംഗങ്ങള്‍ക്ക് പികെ.കുഞ്ഞമ്പു സത്യവാചകം ചൊല്ലിക്കൊടുത്തു. 21 അംഗങ്ങളുളള പഞ്ചായത്തില്‍ യുഡിഎഫിന് 12അംഗങ്ങള്‍ ഉണ്ട്. എല്‍ഡിഫ് 6, ബിജെപി മൂന്നും അംഗങ്ങളാണുളളത്. ഒരു സീറ്റില്‍ നിന്നും മൂന്ന് സീറ്റിലേക്ക് ബിജെപിയുടെ മുന്നേറ്റം വന്നതോടെ യുഡിഎഫ് അംഗബലം കുറഞ്ഞു. ഇവിടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് തര്‍ക്കം ഉടലെടുത്തിട്ടുണ്ട്.
















