പാനൂര്‍: പാനൂര്‍ നഗരസഭ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു. പാനൂര്‍ സുമംഗലീ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സംബന്ധിച്ചത.് നൂറുകണക്കിനാളുകള്‍.ഏറ്റവും പ്രായംകൂടിയ കോണ്‍ഗ്രസ് അംഗം അച്ചുതന്‍ മാസ്റ്ററെ ആദ്യമായി സത്യപ്രതിജ്ഞയ്‌ക്കായി വരണാധികാരി ക്ഷണിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഷ്ബാബു ചൊല്ലി കൊടുത്ത സത്യവാചകം ഏറ്റുചൊല്ലി കര്‍ത്തവ്യം പൂര്‍ത്തീകരിച്ച അച്ചുതന്‍ മാസ്റ്റര്‍ മറ്റംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലി കൊടുത്തു. 40 അംഗങ്ങളാണ് നഗരസഭയിലുളളത്. സത്യപ്രതിജ്ഞാ ചടങ്ങിന് ബിജെപി നേതാക്കളായ പി.സത്യപ്രകാശ്, സിപി.സംഗീത, കെകെ.ധനജ്ഞയന്‍, യുഡിഎഫ് നേതാക്കളായ പികെ.അബ്ദുളള, വി.സുരേന്ദ്രന്‍, കെപി.ഹാഷിം, എല്‍ഡിഎഫ് നേതാക്കളായ കെകെ.പ്രേമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബിജെപി അംഗങ്ങളായ ചാലില്‍ മനോജ്, കെകെ.ചന്ദ്രന്‍, കെ.കാര്‍ത്തിക എന്നിവര്‍ ഈശ്വര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രഥമ യോഗം പാനൂര്‍ പഞ്ചായത്ത് ഷോപ്പിംഗ് കോപ്ലംക്‌സില്‍ ചേര്‍ന്നു.അച്ചുതന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.
















