മണിമല: അത്യുത്പാദനശേഷിയുള്ള മലേഷ്യന്‍ ഡാര്‍ഫ് ഇനത്തില്‍പെട്ട തെങ്ങിന്‍ തൈകള്‍ കേരശ്രീ നാളികേര ഉത്പാദക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയ്‌ക്ക് വിതരണം ചെയ്യും.
നാളെ രാവിലെ 10 ന് കറിക്കാട്ടൂരില്‍ പ്രസിഡന്റ് ടോമി ഇളംതോട്ടത്തിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്തംഗം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം അജിത് മുതിരമല തൈകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കും.
ബ്ലോക്ക് മെംബര്‍ അന്നമ്മ ജോസഫ്, വാര്‍ഡ് മെംബര്‍ ലിതാ ഷാജി, മാത്തുക്കുട്ടി പാണ്ടിമാക്കല്‍, ബേബിച്ചന്‍ നരിതൂക്കില്‍ എന്നിവര്‍ പ്രസംഗിക്കും.
















