തിരുവഞ്ചൂര്‍:അയര്‍ക്കുന്നം പഞ്ചായത്ത് 15-ാം വാര്‍ഡില്‍ നിന്നും ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രതിനിധിയായി വിജയിച്ച പ്രകാശ് ഞള്ളങ്ങാട്ടില്‍ തിരുവഞ്ചൂര്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ നിന്നും ആശീര്‍വാദം സ്വീകരിച്ചു. പള്ളി വികാരി ഗീവര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ തേക്കാനത്ത് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. പളളി ട്രസ്റ്റി വി.കെ.ജോസഫ്കുട്ടി വേങ്കടത്ത്, ജയിംസ് ഉമ്മന്‍ വേങ്കടത്ത്, തിരുവഞ്ചൂര്‍ വിപിനചന്ദ്രന്‍, സുനില്‍കുമാര്‍ കീരനാട്ട്, വിജയകുമാര്‍ പറപ്പത്തട്ടില്‍, സുകുമാരന്‍ നായര്‍ കാടാപുരം, പാറയില്‍ ബിനു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തിരുവഞ്ചൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ദീപാവലിയോടനുബന്ധിച്ച് പഞ്ചായത്തംഗം പ്രകാശിന്റെ നേതൃത്വത്തില്‍ ദീപക്കാഴ്ച നടത്തി.
















