കണ്ണൂര്‍: ശ്രദ്ധ ഫൗണ്ടേഷന്‍ കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ 14,15 തിയ്യതികളില്‍ കൗണ്‍സിലിങ്ങ്- സൈക്കോതെറാപ്പി ട്രെയിനിങ്ങ് പ്രോഗ്രാം നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. താവക്കര സ്‌കൈപാലസില്‍ കാലത്ത് പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് ട്രെയിനിങ്ങ് പ്രോഗ്രാം. മൗണ്ട് അബു ഗ്ലോബല്‍ കെയര്‍ ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ് അസീം ധാന്‍ ആണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. 30 ആളുകള്‍ക്കാണ് പരിപാടിയില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്. സൈക്കോളജി, കൗണ്‍സിലിങ്ങ് മേഖലയില്‍ താല്‍പര്യമുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് 9847115222 എന്ന നമ്പറില്‍ ബന്ധപ്പെടണം. പത്രസമ്മേളനത്തില്‍ ഷൈജു തായാട്ട്, രാജേഷ് നാലമ്പലത്ത് എന്നിവര്‍ പങ്കെടുത്തു.
















