കണ്ണൂര്‍: സ്ഥാനാര്‍ത്ഥികളുടെ മരണം കാരണം തെരഞ്ഞെടുപ്പ് റദ്ദാക്കിയ വാര്‍ഡുകളിലെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചു. നവംബര്‍ 18 വരെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കും. 19 ന് സൂക്ഷ്മ പരിശോധന നടക്കും. 21 ആണ് പിന്‍വലിക്കാനുളള തീയതി. ആവശ്യമുളളപക്ഷം ഡിസം.8 ന് വോട്ടെടുപ്പ് നടത്തും. 9 ന് വോട്ടെണ്ണല്‍ നടക്കും.
















