തളിപ്പറമ്പ്: മുസ്ലീം ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ ട്രഷററായിരുന്ന കെ.വി.എം.കുഞ്ഞി കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. സിഐ കെ.വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കൂവോട് മേഖലയിലുളള അഞ്ചു പേരെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. തെരഞ്ഞെടുപ്പ് ദിവസം ഏഴാം മൈലിലുണ്ടായ സിപിഎം-ലീഗ് സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റാണ് കെവിഎം കുഞ്ഞി മരിച്ചത്.
















