കണ്ണൂര്‍: പ്രായമായവരില്‍ സ്‌പോണ്ടിലോസിസ് ഡിസ്‌ക് ഡിജനറേഷന്‍, ഓസ്റ്റിയോപെറോസിസ് മുതലായ രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണെന്ന് അപ്പോളോ ഫസ്റ്റ് മെഡ് ഹോസ്പിറ്റല്‍സ് ചെന്നൈ കണ്‍സള്‍ട്ടന്റ് സപൈന്‍ സര്‍ജന്‍ ഡോ ഇംതിയാസ് ഖനി പത്രസമ്മേളനത്തില്‍ പറഞ്ഞു. അടുത്തകാലത്ത് വന്നിട്ടുള്ള ബയോളജിക്കല്‍ തെറാപ്പി ഉപയുക്തമാക്കിയുള്ള മോളിക്കുലാര്‍ ജീന്‍, സെല്‍ ബേസ്ഡ് മുതലായ രീതികള്‍ പ്രത്യാശ നല്‍കുന്നുണ്ടെങ്കിലും അതൊന്നും ഇത് വരെ ക്ലിനിക്കല്‍ ചികിത്സക്ക് പ്രയോജനകരമായിട്ടില്ല. പ്രായമായവരില്‍ കണ്ടുവരുന്ന നട്ടെല്ലിന്റെ വ്യത്യസ്തങ്ങളായ ബലഹീനതക്കുള്ള പ്രായോഗിക പരിഹാരം സ്‌പൈനല്‍ ഫ്യുഷന്‍ ശസ്ത്രക്രിയാ രീതിയാണ്. ഇത്തരം ശസ്ത്രക്രിയയുള്‍പ്പെടെ നൂതന ശസ്ത്രക്രിയകള്‍ക്ക് അപ്പോളോ ഹോസ്പിറ്റല്‍സ് ഗ്രൂപ്പിന്റെ സംരഭമായ അപ്പോളോ ഫസ്റ്റ് മെഡ് ഹോസ്പിറ്റലില്‍ സൗകര്യമുള്ളതായും ഡോ ഇംതിയാസ് പറഞ്ഞു. കണ്ണൂര്‍ അപ്പോളോ ക്ലിനിക്കില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്‌പൈന്‍ സര്‍ജന്റെ നേതൃത്വത്തില്‍ സ്‌പൈന്‍ക്ലിനിക്കും നടന്നതായി ഡോ ഇംതിയാസ് ഖനി അറിയിച്ചു.
















