ഇരിട്ടി: ഇരിട്ടി ഹൈസ്‌കൂള്‍ വിദ്യാരംഗം അംഗങ്ങള്‍ പരിതസ്ഥിതി പഠനവുമായി ബന്ധപ്പെട്ട് മാടായിപ്പാറയിലേക്ക് പരിസ്ഥിതി പഠനയാത്ര നടത്തി. ചെറുകഥാകൃത്തും ഗ്രന്ഥകാരനുമായ ബാബു ജേക്കബ് കോളിക്കടവ് പരിസ്ഥിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി. സമുദ്ര നിരപ്പില്‍ നിന്നും 150 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പീഠഭൂമി പ്രദേശമായ മാടായിപ്പാറയിലെ ജൈവ വൈവിധ്യവും ജന്തു ജീവജാലങ്ങളെയും ചിത്രശലഭങ്ങളെയും തുമ്പികളെയും കുറിച്ച് അദ്ദേഹം വിവരിച്ചു. സസ്യജാലങ്ങളുടെയും ജീവജാലങ്ങളുടെയും ആവാസ വ്യവസ്ഥ തകര്‍ത്തുകൊണ്ട് മനുഷ്യനുമാത്രം ഭൂമിയില്‍ ജീവിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വിദ്യാര്‍ഥികളെ ഓര്‍മ്മിപ്പിച്ചു.
എം.ബാബു, എന്‍.പ്രീത, ടി.വി.റീന, എന്‍.വി.ഷീബ, ശ്യാം എന്നിവര്‍ സംസാരിച്ചു. അംഗങ്ങള്‍ പരിസ്ഥിതി കവിതകളും കഥകളും അവതരിപ്പിച്ചു.
















