Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വനിതാ സ്ഥാനാര്‍ഥിയെ അപമാനിച്ച സംഭവം: എട്ട് മുസ്്‌ലിം ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ്‌ചെയ്ത് ജാമ്യത്തില്‍വിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2015, 09:55 pm IST
in Kannur

കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വനിതാ സ്ഥാനാര്‍ഥിയെ അപമാനിച്ച് ആഹ്ലാദപ്രകടനം നടത്തിയ സംഭവത്തില്‍ എട്ട് മുസ്‌ലിംലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. മടക്കര തെക്കുഭാഗം ബദര്‍ പള്ളിക്കു സമീപം തോലന്‍ ഷബീര്‍(28), ഇരിണാവ് ഡാമിനു സമീപത്തെ അവറാന്‍ സക്കറിയ(26), ഹരിജന്‍ വായനശാലയ്‌ക്കു സമീപത്തെ ടി.എം.വി.അബ്്ദുല്‍ നിസാര്‍(40), ഇട്ടമ്മല്‍ മഹ്്‌റൂഫ്(30), പടപ്പയില്‍ റഫീഖ്(32), പി.പി.നൗഷാദ്(31), കൊവ്വമ്മല്‍ ഇസ്മായീല്‍(34), മടക്കര ജിഎംഎല്‍പി സ്‌കൂളിനു പിന്‍വശത്തെ മടത്തിലെ വളപ്പില്‍ സലീം(30) എന്നിവരെയാണ് വളപട്ടണം സിഐ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരായ വകുപ്പുകള്‍ സ്‌റ്റേഷന്‍ ജാമ്യം നല്‍കാന്‍ കഴിയുന്നതായതിനാലാണ് ജാമ്യം നല്‍കുന്നതെന്ന് സിഐ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെയാണ് മാട്ടൂല്‍ പഞ്ചായത്തിലെ മടക്കര ഈസ്റ്റ് വാര്‍ഡില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ ആഭാസകരമായ രീതിയില്‍ പ്രകടനം നടത്തിയത്. പ്രകടനത്തിനു മുന്നോടിയായി, സ്ത്രീ വേഷം ധരിച്ച യുവാവിനെ മടക്കര ശാഖാ മുസ്‌ലിംലീഗ് ഓഫിസായ സിഎച്ച് സൗധത്തിനു മുന്നില്‍വച്ച് കയറിപ്പിടിക്കുകയും സ്ഥാനാര്‍ഥിയുടെ പേരുപറഞ്ഞ് ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചേഷ്ടകള്‍ കാണിക്കുകയുമായിരുന്നു. സംഭവം വിവാദമായതോടെ ജില്ലാ പോലിസ് ചീഫും കലക്ടറും വനിതാ കമ്മീഷനും ഇടപെടുകയും കേസെടുക്കുകയുമായിരുന്നു. എന്നാല്‍ നിസ്സാരവകുപ്പുകള്‍ പ്രകാരം കേസെടുത്ത് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണമുയരുന്നതിനിടെയാണ് പ്രതികളെ സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചത്. സംഭവത്തില്‍ മഹല്ല് പ്രസിഡന്റ് കൂടിയായ ലീഗ് മടക്കര ശാഖ മുസ്്‌ലിംലീഗ് ഖജാന്‍ജി മുഹമ്മദ് കുഞ്ഞി, ഒ.കെ.മൊയ്തീന്‍, പി.വി.സക്കറിയ, പത്താല ഹംസ, ഇട്ടമ്മല്‍ സജീര്‍, സലഫി പള്ളിക്കു പിന്നിലെ ഇട്ടമ്മല്‍ റാസിഖ് എന്നിവരെകൂടി പിടികൂടാനുണ്ട്. അതേസമയം, ആഭാസകരമായ പ്രകടനം നടത്തിയതിനു പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ഉത്തരവാദികളായവരെയെല്ലാം സസ്‌പെന്‍ഡ് ചെയ്തതായി മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ അറിയിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

World

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

Kerala

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

Varadyam

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

Varadyam

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

പുതിയ വാര്‍ത്തകള്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

മിനികഥ: സ്റ്റാറ്റസ്

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

കവിത: അഹല്യ

കവിത: ജീവിതമെന്ന കറി

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.